പൊടിയും ചൂടും; വേനൽക്കാലം ആസ്ത്മ ബാധിതർക്ക് അത്ര നല്ല കാലമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആസ്ത്മ ട്രിഗറുകൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് ആസ്ത്മയെ നിയന്ത്രിക്കാൻ സഹായിക്കും
വേനൽക്കാലം ആസ്ത്മ ബാധിതർ ശ്രദ്ധിക്കണം
വേനൽക്കാലം ആസ്ത്മ ബാധിതർ ശ്രദ്ധിക്കണം

ദ്യമൊന്നും അത്ര കാര്യമാക്കാതെ പോകുന്നതാണ് പലപ്പോഴും ആസ്തമ പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ അസുഖങ്ങൾ മൂർച്ഛിക്കാൻ കാരണം. ഏതു പ്രായക്കാരിലും ആസ്തമ ഉണ്ടാവാം. ചുമ, അലർജി, ഇടവിട്ടുള്ള ശ്വാസതടസം, വീസ് എന്നീ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ ആരംഭിക്കണം. ചെറിയൊരു അശ്രദ്ധ പോലും പിന്നീട് അവസ്ഥ ​ഗുരുതരമാക്കാം.

ശ്വാസനാളത്തിൻ്റെ വീക്കം, സങ്കോചം, ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥയാണ് ആസ്ത്മ. അന്തരീക്ഷത്തിലെ ചില പ്രേരക ഘടകങ്ങളോട് ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോൾ അവ ചുരുങ്ങി ശ്വാസതടസ്സം ഉണ്ടാക്കുന്ന അവസ്ഥായാണിത്. ശ്വസനനാളികളിൽ ഉണ്ടാകുന്ന നീർക്കെട്ട്, പേശികളിൽ ഉണ്ടാകുന്ന ചുരുക്കം, കഫം കട്ടിയാവുക എന്നിവ ആസ്ത്മ മൂലം ഉണ്ടാകുന്നതാണ്.

ആസ്ത്മയെ കൂടുതൽ വഷളാക്കുന്ന നിരവധി ഘടകങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട്. ഇത്തരം ആസ്ത്മ ട്രിഗറുകൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് ആസ്ത്മയെ നിയന്ത്രിക്കാൻ സഹായിക്കും. പൊടിയും പൂപ്പലുകളുമൊക്കെ ഇത്തരത്തിൽ ആസ്തമയെ ട്രി​ഗർ ചെയ്യുന്നതാണ്. കൂടാതെ ചൂടുള്ള വായു ശ്വസിക്കുന്നതും ആസ്തമയെ ട്രി​ഗർ ചെയ്യാം. ശ്വാസകോശ സംബന്ധമായ അണുബാധകൾ, അലർജി ഉണ്ടാക്കുന്നവയുമായുള്ള സമ്പർക്കം, പുക, തണുത്തതോ വരണ്ടതോ വായു തുടങ്ങിയവ ആസ്ത്മ ലക്ഷണങ്ങളെ ട്രിഗർ ചെയ്യുന്നവയാണ്.

വേനൽക്കാലം ആസ്ത്മയുള്ളവർക്ക് അത്ര നല്ല കാലമല്ല. അതിനാൽ ഈ സമയം പ്രത്യേക ശ്രദ്ധ‌ ആവശ്യമാണ്.

  • അതിതീവ്ര ചൂടായതിനാല്‍ പകല്‍ സമയം 11 മണി മുതല്‍ മൂന്ന് മണി വരെ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണം.

  • ചൂടുകൂടിയാല്‍ ആസ്ത്മ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാവാറുണ്ട്. അതിനാല്‍ ഡോക്ടറുമായി നിരന്തരം ആശയവിനിമയം നടത്തണം.

  • ധാരാളം വെള്ളം കുടിക്കുക. ശരീരത്ത് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

  • കാലാവസ്ഥാ പ്രവചനവും താപനിലയും എപ്പോഴും പരിശോധിച്ച് അതിനനുസരിച്ച് ആ ദിവസം പ്ലാന്‍ ചെയ്യാം

  • ഒരു എയർ പ്യൂരിഫയർ ഉപയോഗിച്ച് വീടിനുള്ളിലെ വായു മലിനീകരണം കുറയ്ക്കാൻ ശ്രമിക്കുക.

ആസ്ത്മ ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആസ്ത്മ രോഗലക്ഷണങ്ങളുടെ നിയന്ത്രണം ശരിയായ രീതിയിൽ ആവുക എന്നതാണ്. ആസ്ത്മ പക്കലുള്ള തീവ്രമാവുകയാണെങ്കിൽ റിലീവർ എംഡിഐ ഉപയോഗിക്കുക, മാറ്റം വരുന്നില്ലെങ്കിൽ ആശുപത്രിയിലെത്തി ചികിത്സ തേടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com