ജലദോഷത്തെ പമ്പ കടത്തും; ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം

ഗ്യാസ്, ദഹന പ്രശ്നം, വയറു വേദന എന്നിവയ്‌ക്ക് ആശ്വാസം നൽകാൻ പുതിനയ്‌ക്ക് കഴിയും
ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം
ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം

കടുത്ത വേനൽ ചൂടിനെ മറികടക്കാൻ പുറമെയുള്ള സംരക്ഷണം മാത്രം പോര അകമേയും വേണം. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചൂടുകാലത്തുണ്ടാകുന്ന നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കും. ഗ്യാസ്, ദഹന പ്രശ്നം, വയറു വേദന എന്നിവയ്‌ക്ക് ആശ്വാസം നൽകാൻ പുതിനയ്‌ക്ക് കഴിയും. കൂടാതെ മാനസിക നില മെച്ചപ്പെടുത്താനും പുതിനയ്ക്ക് സാധിക്കും. രാത്രി പുതിനയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

പുതിനയുടെ ആരോഗ്യ ഗുണങ്ങള്‍

ദഹനം മെച്ചപ്പെടുത്തും

പുതിനയിൽ ധാരാളം ആന്റ് ഓക്‌സിഡന്റുകൾ അടങ്ങുന്നതിനാൽ ദഹനത്തെ വേഗത്തിലാക്കാൻ സഹായിക്കും. വയറു വേദന, അസ്വസ്ഥതകള്‍ അനുഭവപ്പെടുമ്പോൾ പുതിന ചേർത്ത പാനീയം കുടിക്കാം. നിങ്ങളുടെ വയറ്റിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും നിങ്ങളുടെ ദഹനനാളത്തെ ശുദ്ധീകരിക്കാനും സഹായിക്കും.

ചര്‍മ്മ സംരക്ഷണം

പുതിന വെള്ളത്തിൽ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം നിയന്ത്രിക്കാനും മുഖക്കുരു തടയാനും നല്ലതാണ്. ഇത് പതിവായി കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആരോഗ്യകരവുമായ ചർമ്മത്തിനും നല്ലതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വായ് നാറ്റം അകറ്റാന്‍

പുതിനയിലയുടെ ഗന്ധം വായ്‌നാറ്റം കുറയ്ക്കാൻ സഹായിക്കും. പക്ഷേ ഇത് താൽക്കാലിക പരിഹാരമാണ്.

ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം
വേനല്‍ക്കാലത്ത് വിൻഡോ ​ഗ്ലാസ് അടച്ചുള്ള കാർ യാത്ര; കാൻസർ വരാൻ വേറെ വഴി വേണ്ട, പഠനം

ജലദോഷം മാറാന്‍

ജലദോഷം ഉള്ളപ്പോള്‍ പുതിനയില കൊണ്ട് ആവിപിടിക്കുന്നതും പുതിനയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. കഫക്കെട്ട്, തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com