കാപ്പിയും ചായയും തൽക്കാലം കൂടെ നിര്‍ത്താം, ഊര്‍ജ്ജം കെടുത്തുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാം; ഉണ്ടാക്കാം പുതിയൊരു ഡയറ്റ് പ്ലാൻ

എന്താണോ നിങ്ങൾ കഴിക്കുന്നത് അതാണ് ആരോ​ഗ്യം നിർണയിക്കുന്നത്.
Healthy Diet
ഊര്‍ജ്ജം കെടുത്തുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ക്ഷീണമോ തളർച്ചയോ തോന്നിയാൽ ഒരു കാപ്പിയോ ചായയോ കുടിച്ച് പെട്ടെന്ന് എനർജറ്റിക്ക് ആവാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാൽ കഫീൻ അടങ്ങിയ പാനീയങ്ങൾ നിങ്ങൾക്ക് നൽകുന്ന ഊർജ്ജം താൽക്കാലികമായിരിക്കും. ദീർഘകാല അടിസ്ഥാനത്തിലും ഈ ശീലം നിങ്ങളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. എന്താണോ നിങ്ങൾ കഴിക്കുന്നത് അതാണ് ആരോ​ഗ്യം നിർണയിക്കുന്നത്.

അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുവെങ്കില്‍ അതിന് കാരണം തീര്‍ച്ചയായും നിങ്ങളുടെ ഭക്ഷണ ക്രമമായിക്കാം.

protein rich diet

ഊർജ്ജം വര്‍ധിപ്പിക്കാന്‍ ഡയറ്റില്‍ മാറ്റം വരുത്താം

 • സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ സ്വീകരിക്കുക.

  ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് പകരം സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍, പയറു വര്‍ഗ്ഗം, സ്റ്റാര്‍ച്ച് അടങ്ങിയ പച്ചക്കറി (മധുര കിഴങ്ങ്, ചോളം)- ഇവ നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.

 • പ്രോട്ടീന് മുന്‍ഗണന

  ശരീര കോശങ്ങളും എന്‍സൈമുകളും പ്രോട്ടീന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ഊര്‍ജ്ജം നിലനിര്‍ത്തുകയും ചെയ്യുന്നു. മാംസം, മീന്‍, നട്‌സ്, പയര്‍ വര്‍ഗ്ഗം എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

avoid added sugar in diet
 • സോഡും കോളയും വേണ്ട

  പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണം എന്നിവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടന്ന് കൂട്ടാന്‍ കാരണമാകും. ഇത് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുത്തും. കൂടാതെ കൊളസ്‌ട്രോള്‍ അളവു കൂട്ടുന്ന എണ്ണ ചേര്‍ത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതും പ്രധാനമാണ്.

 • ആരോഗ്യകരമായ കൊഴുപ്പ്

  എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. ഊര്‍ജ്ജം നിലനിര്‍ത്താനും ഹോര്‍മോണ്‍ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്. അവക്കാഡോ, ഒലീവ് ഓയില്‍, നട്‌സ്, മത്സ്യങ്ങള്‍ എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.

drink water every day
 • ഇലക്കറികളും പഴങ്ങളും

സീസണല്‍ പഴങ്ങളും ഇലക്കറികളും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സീസണല്‍ ഇന്‍ഫക്ഷനില്‍ നിന്നും രക്ഷപെടാനും ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും. ഇലക്കറികള്‍ ശരീരത്തിന് ആവശ്യമായ മിനിറലുകളുടെയും അവശ്യ വിറ്റാമിനുകളുടെയും കലവറയാണ്.

 • ജലാംശം

ഊര്‍ജ്ജം ഇല്ലാതാക്കുന്ന ഒരു പ്രധാനകാരണം ഡീഹൈഡ്രേഷന്‍ ആണ്. അതുകൊണ്ട് ദിവസവും വെള്ളം നന്നായി കുടിക്കാന്‍ ശ്രദ്ധിക്കണം. മൂന്ന് ലിറ്റര്‍ വെള്ളം ഒരു ദിവസം കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

don't skip food
 • ഭക്ഷണം മുടക്കരുത്

സമയം കുറവു മൂലം പലരും പ്രഭാത ഭക്ഷണം മുടക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണം മുടക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജത്തെ നശിപ്പിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുകയും ചെയ്യും.

 • നട്‌സും വിത്തുകളും

ബദാം, കടല, വാള്‍നട്, ചിയ സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ നട്‌സും വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. ഇവയില്‍ ഉയര്‍ന്ന അളവില്‍ മഗ്നീഷ്യവും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്.

Healthy Diet
സ്ക്രബര്‍ ഉപയോഗിച്ച് മുഖം ഉരച്ച് പൊളിക്കരുത്; ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഡയറ്റില്‍ മാറ്റം വരുത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

 • നന്നാവാം എന്നു കരുതി പെട്ടന്ന് കഠിനമായ ഡയറ്റിലേക്ക് കടക്കരുത്. ശരീരത്തിന് സമയം നല്‍കേണ്ടത് ആവശ്യമാണ്.

 • ശരീരം കാണിക്കുന്ന സൂചനകള്‍ ഒരിക്കലും നിസാരവല്‍ക്കരിക്കരുത്. ഡയറ്റില്‍ മാറ്റം വരുത്തുമ്പോഴുള്ള ഓരോ മാറ്റവും ശ്രദ്ധിക്കണം.

 • ആവശ്യമായ നിര്‍ദേശങ്ങള്‍ക്കായി ന്യൂട്രീഷനെയും ഡയറ്റീഷനെയും സമീപിക്കാം

 • ദിവസവും 7 മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നു എന്ന് ഉറപ്പാക്കുക. കാരണം നല്ല ഉറക്കം നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.

 • മാനസിക സമ്മര്‍ദ്ദവും ഊര്‍ജ്ജം കെടുത്താം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com