'എന്താണ് വേണ്ടതെന്ന് അറിയില്ല'; നിങ്ങളുടെ തീരുമാനം എടുക്കാനുള്ള കഴിവിനെ 'ട്രോമ' സ്വാധീനിക്കുന്നതെങ്ങനെ?

ട്രോമ നിങ്ങളുടെ തീരുമാനം എടുക്കാനുള്ള കഴിവിനെ സങ്കീർണമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭൂതകാലത്തെ മധുരിക്കുന്ന ഓർമ്മകൾ എത്രമാത്രം നിങ്ങളുടെ മനസിനെ സന്തോഷിപ്പിക്കുന്നോ, അതിന് നേരെ വിപരീതമാണ് ഭൂതകാലത്തെ ട്രോമകൾ നിങ്ങളുടെ തലച്ചോറിനെ സങ്കീർണമാക്കുന്നത്. അത് നിങ്ങളുടെ തീരുമാനം എടുക്കാനുള്ള കഴിവിനെ പ്രതിസന്ധിയിലാക്കുന്നു. പലരും തീരുമാനങ്ങൾ എടുക്കാൻ വൈകുന്നതിന് പിന്നിൽ ഇത്തരം ട്രോമകളുടെയും സ്വാധീനമുണ്ടാകാമെന്നാണ് സൈക്കോളജിസ്റ്റായ കരോലിൻ മിഡൽസ്ഡോർഫ് പറയുന്നുത്.


കൃത്യമായ തീരുമാനത്തിലെത്തുന്നതിനോ, യഥാര്‍ഥത്തില്‍ എന്താണ് വേണ്ടതെന്ന് അറിയാത്ത അവസ്ഥ

ഹൈപ്പറൗസൽ, ഇമോഷണൽ ഡിസ്‌റെഗുലേഷൻ: തിരുമാനം എടുക്കേണ്ട സാഹചര്യത്തിൽ നിങ്ങൾക്കുള്ളിലെ ട്രോമ തലച്ചോറിലെ നാഡി സംവിധാനത്തിൽ സ്വാധീനം ചെലുത്തും. സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കും. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ കൂടുതൽ ഉൽപാദനത്തിലേക്ക് നയിക്കുകയും നിങ്ങളുടെ തീരുമാനം എടുക്കാനുള്ള കഴിവിനെ സങ്കീർണമാക്കുകയും ചെയ്യുന്നു. അനാവശ്യമായ വെപ്രാളം കാണിക്കുക, ഹൃദയമിടിപ്പ് കൂടുകഇവയൊക്കം ഹൈപ്പറൗസൽ ലക്ഷണങ്ങളാണ്. 

പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് വൈകല്യം: സിമ്പതെറ്റിക്, പാരസിമ്പതെറ്റിക് നാഡീവ്യവസ്ഥകൾ തമ്മിലുള്ള സ്വാഭാവിക സന്തുലാവസ്ഥയെ സ്ഥിരമായ ട്രോമ തകർക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. തലച്ചോറിൽ തീരുമാനങ്ങളെ രൂപപ്പെടുത്തുന്ന കേന്ദ്രമായ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിൽ ഇവ ഉയർന്ന സമ്മർദ്ദത്തിന് കാരണമാകുന്നു.

ഹൈപ്പർവിജിലൻസ്: ജീവിതത്തിൽ എപ്പോഴെങ്കിലും ആഘാതമനുഭവിച്ചവരുടെ മനസ് എപ്പോഴും 'ഹൈപ്പർവിജിലൻസ്' എന്ന അവസ്ഥയിലേക്ക് പോകുന്നു. എപ്പോഴും ഭയപ്പെടുകയും, ഈ ഭയാശങ്കകൾ സാഹചര്യങ്ങൾ ശരിയായി വിലയിരുത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. ഒരു തീരുമാനമെടുക്കൽ കൂടുതൽ സങ്കീർണമാകും. 

ഫ്ലാഷ്‌ബാക്ക് ഓർമ്മകൾ: ട്രോമ പലപ്പോഴും മനസിലെ റീപ്ലേ ബട്ടൺ പ്രസ് ചെയ്യും. അത് നമ്മെ ആ സമയത്തേക്കു തിരികെ പോകാൻ പ്രേരിപ്പിക്കും. അന്ന് അനുഭവിച്ച അതെ തീവ്രത നമ്മൾക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. അത് നമ്മുടെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുന്നു.

സ്വയം വിശ്വസിക്കാനുള്ള ബുദ്ധിമുട്ട്: ട്രോമയിൽ നിന്നുണ്ടാകുന്ന വിട്ടുമാറാത്ത സമ്മർദ്ദം ആത്മവിശ്വാസം നഷ്ടമാക്കുന്നു.  സ്വന്തം കഴിവുകളെ വിശ്വസിക്കാതെയും സ്വയം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കുറ്റബോധവും നാണക്കേടും ട്രോമയുമായി എപ്പോഴും ഇഴച്ചേർന്ന് കിടക്കുന്നു. അത് ആരോ​ഗ്യകരമായ തീരുമാനം എടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com