മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പള്‍സര്‍ എന്‍ 160 സീരീസില്‍ പുതിയ രണ്ടു കൂട്ടിച്ചേര്‍ക്കലുകള്‍ അവതരിപ്പിച്ചു. പള്‍സര്‍ എന്‍160 എസ്, പള്‍സര്‍ എന്‍160 എസ്എസ് എന്നി പേരുകളിലാണ് പുതിയ ബൈക്കുകള്‍ വിപണിയിലെത്തിയത്. 1,33,511 രൂപയാണ് പള്‍സര്‍ എന്‍160 എസിന്. കൂടുതല്‍ ഫീച്ചറുകളുള്ള പള്‍സര്‍ എന്‍160 എസ്എസിന് അല്‍പ്പം വില കൂടും. 1,42,585 രൂപയാണ് വില. പുതിയ ഫോര്‍ വാല്‍വ് എന്‍ജിന്‍, ഇലക്ട്രോണിക് ത്രോട്ടില്‍, വലിയ ഫ്രണ്ട് ഫോര്‍ക്കുകള്‍, മികച്ച ഇലക്ട്രോണിക് പാക്കേജുകള്‍ എന്നിവയാണ് പുതിയ എന്‍ 160 സീരീസ് ബൈക്കുകളെ വ്യത്യസ്തമാക്കുന്നത്.
എന്‍ജിനിലാണ് ഏറ്റവും വലിയ മാറ്റം. ഇരു മോഡലുകളിലും പുതുതായി വികസിപ്പിച്ച 164.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാല്‍വ് എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 9,500 ആര്‍പിഎമ്മില്‍ 18 ബിഎച്ച്പി കരുത്തും 8000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ബൈക്കിന് 4.5 സെക്കന്‍ഡ് മതി.
അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് മാറ്റമില്ലാതെ തുടരുന്നു. റോഡ്, റെയിന്‍, സ്‌പോര്‍ട്ട്, ഓഫ് റോഡ് എന്നിങ്ങനെ നാല് റൈഡിങ് മോഡുകള്‍ രണ്ടു മോഡലുകളിലും ലഭിക്കും. ഉയര്‍ന്ന ഗിയറുകളില്‍ പോലും ക്ലച്ച് ഇടയ്ക്കിടെ ഉപയോഗിക്കാതെയും ഗിയര്‍ മാറ്റാതെയും കുറഞ്ഞ വേഗത്തില്‍ സുരക്ഷിതമായി പോകാന്‍ സഹായിക്കുന്ന ക്രൗള്‍ സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത.
എന്‍160 എസ്എസിലെ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം മഴയത്തും വാഹനം സുരക്ഷിതമായി ഓടിക്കാന്‍ സഹായിക്കുന്നു. ഗ്രിപ്പ്് മാറുമ്പോള്‍ വീല്‍ സ്ലിപ്പ് ആകുന്നത് ഇത് തടയുന്നു. എന്‍160 എസ്എസില്‍ ഗൂഗിള്‍ മാപ്പ്‌സ് മിററിങ് സൗകര്യമുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി കണ്‍സോളും ലഭിക്കും. പൂര്‍ണമായ ഗൂഗിള്‍ മാപ്പ് തന്നെ ഡിസ്‌പ്ലേയില്‍ കാണാന്‍ ഇതിലൂടെ സാധിക്കും.
എന്‍160 എസില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനുമുള്ള എല്‍സിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. എന്‍160 എസ് സിംഗിള്‍ ചാനല്‍ എബിഎസ് ആണ് വാഗ്ദാനം ചെയ്യുന്നത്. എന്‍160 എസ്എസില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് സൗകര്യത്തോടെയാണ് വരുന്നത്. ഇരു മോഡലുകള്‍ക്കും 300എംഎം ഫ്രണ്ട് ഡിസ്‌ക് ലഭിക്കുന്നു. 230 എംഎം റിയര്‍ ഡിസ്‌ക് ആണ് മറ്റൊരു പ്രത്യേകത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates