കൊച്ചി: ഓണത്തിന് കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹക്കുന്നവര്‍ക്കായി വമ്പന്‍ ഓഫറുമായി ടാറ്റ മോട്ടോഴ്‌സ്. വിവിധ കാറുകളുടെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വേരിയന്റുകള്‍ക്ക് 2.25 ലക്ഷം രൂപ വരെയാണ് ഓഗസ്റ്റില്‍ ടാറ്റ ആനുകൂല്യം നല്‍കുന്നത്. നേരിട്ടുള്ള വിലക്കിഴിവിന് പുറമെ എക്സ്ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, ലോയല്‍റ്റി അലവന്‍സ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവയും വേഗത്തിലുള്ള ഡെലിവറിയും ആകര്‍ഷകമായ വായ്പാ പദ്ധതികളും കമ്പനി നല്‍കുന്നുണ്ട്.
പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പരമാവധി 77,500 രൂപ വരെയാണ് ഇളവ്.
ടാറ്റ കര്‍വ്വ്: 77,500 രൂപ വരെ
ടാറ്റ നെക്സണ്‍: 72,500 രൂപ വരെ
ടാറ്റ ആള്‍ട്രോസ്: 54,500 രൂപ വരെ
ഹാരിയര്‍, സഫാരി: 47,000 രൂപ വരെ
ഇലക്ട്രിക് മോഡലുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ഓഫറുകള്‍ നല്‍കിയിരിക്കുന്നത്.
ഹാരിയര്‍ ഇവി: 1 ലക്ഷം വരെയുള്ള ലോയല്‍റ്റി ആനുകൂല്യങ്ങളും സൗജന്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 2.25 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഹാരിയര്‍ ഇവിക്ക് ലഭിക്കുന്നത്.
നെക്സണ്‍ ഇവി: 60,000 രൂപ വരെ
കര്‍വ്വ് ഇവി: 55,000 രൂപ വരെ
അതേസമയം ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ വാഹനം വാങ്ങുന്ന നഗരം, ഡീലര്‍ഷിപ്പ്, കാറിന്റെ വേരിയന്റ്, കളര്‍, ലഭ്യത എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെടാം. കൃത്യമായ ഓഫര്‍ വിവരങ്ങള്‍ അറിയാന്‍ അടുത്തുള്ള അംഗീകൃത ടാറ്റ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates