Dhanteras  file
Business

സ്വര്‍ണം വാങ്ങി വെച്ചോളൂ, 'ഐശ്വര്യം പിന്നാലെ'; ധന്‍തേരസ് നാളെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പ്രധാനപ്പെട്ട ഉത്സവദിനമാണ് ധന്‍തേരസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പ്രധാനപ്പെട്ട ഉത്സവദിനമാണ് ധന്‍തേരസ്. ധനത്രയോദശി എന്നും അറിയപ്പെടുന്ന ഈ ദിനം സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും സമൃദ്ധി യുടെയും പ്രതീകമായാണ് വിശ്വാസികള്‍ ആചരിക്കുന്നത്. മഹാലക്ഷ്മി, കുബേരന്‍, ധന്വന്തരി എന്നിവരെ ആരാധിക്കുന്ന ഈ പുണ്യദിനത്തിന് ഭാരതീയ ആചാരങ്ങളിലും പുരാണങ്ങളിലും സവിശേഷമായ സ്ഥാനമുണ്ട്. നവംബര്‍ 6 വെള്ളിയാഴ്ചയാണ് ധന്‍തേരസ്.

കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി തിഥിയിലാണ് ഈ ഉത്സവം ആചരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ മാത്രമായിരുന്നു ആദ്യമൊക്കെ ഇത്തരം ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നത്. ഇപ്പോള്‍ ഇത് കേരളത്തിലും ഭംഗിയായി ആഘോഷിക്കുന്നുണ്ട്.

ധന്‍തേരസ് എന്ന പേരിന്റെ അര്‍ത്ഥം

സംസ്‌കൃതത്തിലെ 'ധന' എന്ന വാക്കിന് സമ്പത്ത് എന്നും 'ത്രയോദശി' എന്ന വാക്കിന് പതിമൂന്നാം തിഥി എന്നും അര്‍ത്ഥമുണ്ട്. ഈ രണ്ട് വാക്കുകളില്‍ നിന്നാണ് ധനത്രയോദശി എന്ന പേര് ഉണ്ടായത്. കാലക്രമത്തില്‍ ഇത് ധന്‍തേരസ് എന്ന പേരില്‍ പ്രസിദ്ധമായി.

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മിയെ ധന്‍തേരസ് ദിനത്തില്‍ പ്രത്യേകമായി ആരാധിക്കുന്നു. ധന്‍തേരസ് ദിനത്തില്‍ സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍, പുതിയ പാത്രങ്ങള്‍ എന്നിവ വാങ്ങുന്നത് ശുഭകരമാണെന്ന വിശ്വാസം ഇന്ത്യയിലെ പല പ്രദേശങ്ങളിലും നിലനില്‍ക്കുന്നു. ചിലര്‍ വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മറ്റ് ഉപയോഗപ്രദമായ വസ്തുക്കള്‍ എന്നിവയും ഈ ദിവസം വാങ്ങുന്നു. വാങ്ങുന്ന വസ്തുക്കളിലൂടെ കുടുംബത്തില്‍ സമൃദ്ധിയും ഐശ്വര്യവും വര്‍ധിക്കുമെന്നാണ് വിശ്വാസം.

സ്വര്‍ണം വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓരോ സ്വര്‍ണാഭരണത്തിലും ബിഐഎസ് ഹാള്‍മാര്‍ക്കും ആറ് അക്കങ്ങളുള്ള എച്ച്‌യുഐഡി കോഡും ഉണ്ടായിരിക്കണം

ബില്ലില്‍ സ്വര്‍ണത്തിന്റെ ശുദ്ധത, ഭാരം, നിര്‍മ്മാണക്കൂലി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം

ഓരോ ഇനത്തിനുള്ള തുകയും പ്രത്യേകം കാണിച്ചിരിക്കണം. തങ്ങള്‍ നല്‍കുന്ന പണം എന്തിനൊക്കെയാണെന്ന് കൃത്യമായി മനസിലാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും

സ്വര്‍ണം വാങ്ങുന്നതിന് മുന്‍പ് ആ ജ്വല്ലറിയുടെ എക്‌സ്‌ചേഞ്ച്, ബൈബാക്ക് നയങ്ങള്‍ പരിശോധിക്കുന്നത് പ്രധാനമാണ്

ഭാവിയില്‍ പഴയ ആഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴോ വില്‍ക്കുമ്പോഴോ അവയുടെ മൂല്യം ജ്വല്ലറികള്‍ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിഞ്ഞിരിക്കണം

തങ്ങളുടെ കടയില്‍ നിന്ന് വാങ്ങിയ സ്വര്‍ണം ഭാവിയില്‍ തിരികെ നല്‍കുകയോ എക്‌സ്‌ചേഞ്ച് ചെയ്യുകയോ ചെയ്യുമ്പോള്‍ ജ്വല്ലറികള്‍ യാതൊരുവിധ ഹിഡന്‍ ഡിഡക്ഷനുകളും വരുത്താതെ മൂല്യം നല്‍കുന്നുണ്ട് എന്ന് ഉറപ്പാക്കണം

ബുക്ക് ചെയ്ത ശേഷം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടം വരാതെ സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഉണ്ടോ എന്ന് ഉറപ്പുവരുത്തണം

Dhanteras on Friday, auspicious to buy gold?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി സമരം, ഹൈക്കോടതിയിലേക്ക് തിരിച്ചയച്ച് സുപ്രീംകോടതി; അടിയന്തരമായി പരിഗണിക്കാന്‍ നിര്‍ദേശം

6 മാസത്തെ ശമ്പളം, ഫ്രീ മാക്ബുക്ക്, കരിയര്‍ സപ്പോര്‍ട്ട്; പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 'മനംമയക്കും' ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കാന്‍വ

എത്തിപ്പോയി... റെയിൽവേ ഐസൊലേറ്റഡ് തസ്തികയിൽ 191 ഒഴിവുകൾ; വിജ്ഞാപനമിറങ്ങി, ഇപ്പോൾ അപേക്ഷിക്കാം

'നസ്‌ലിൻ സൂര്യ സാറിനെ നല്ല പോലെ വായ് നോക്കും; ഞാൻ ലിപ് ബാം പോലുമിടാതെയാണ് 'സീനി'ൽ അഭിനയിച്ചിരിക്കുന്നത്'

തൃശൂർ പുഴയ്ക്കലിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് ഒഡീഷ സ്വദേശികളായ യുവാക്കൾ മരിച്ചു