10th Pass Candidates Can Apply for Jobs at Clean Kerala Company 
Career

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഭിമുഖത്തിലൂടെയാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ സെക്ടർ കോർഡിനേറ്റർ,ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഭിമുഖത്തിലൂടെയാണ് നിയമനം. വിശദമായി പരിശോധിക്കാം.

സെക്ടർ കോർഡിനേറ്റർ

  • ഒഴിവുകൾ: തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓരോ ഒഴിവ് വീതം.

  • പ്രായപരിധി: 50 വയസ്സിന് താഴെയുള്ളവർ.

  • മുൻഗണന: അതത് ജില്ലകളിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

  • ദിവസ വേതനം: പ്രതിദിനം 840 രൂപ + യാത്രാബത്ത പരമാവധി 200 രൂപ.

  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ബിരുദം.

  • പ്രവൃത്തി പരിചയം: അടിസ്ഥാന യോഗ്യത നേടിയ ശേഷം ഏതെങ്കിലും സ്ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

  • ശ്രദ്ധിക്കുക: മാലിന്യസംസ്കരണ രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

ഇൻ്റർവ്യൂ വിവരങ്ങൾ

  • തീയതി: 01-07-2026.

  • സമയം: രാവിലെ 10:00 മണിക്ക്.

  • സ്ഥലം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം).

ഹെൽപ്പർ

  • വിഭാഗം: ശാരീരികക്ഷമതയുള്ള പുരുഷന്മാർ മാത്രം

  • മുൻഗണന: തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

  • ദിവസ വേതനം: പ്രതിദിനം 750 രൂപ.

  • വിദ്യഭ്യാസ യോഗ്യത: 10-ാം ക്ലാസ്.

ഇൻ്റർവ്യൂ വിവരങ്ങൾ

  • തീയതി: 02-07-2026.

  • സമയം : രാവിലെ 10:00 മണിക്ക്.

  • സ്ഥലം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം).

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. .

https://cleankeralacompany.com/notifications/careers/

10th Pass Candidates Can Apply for Jobs at Clean Kerala Company

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'