AIIMS Announces 1,248 Vacancies Across India  @aiims_newdelhi
Career

എയിംസിൽ 1248 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെയുള്ളവർക്ക് അവസരം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

ഇന്ത്യയിലുടനീളമുള്ള 26 എയിംസുകളിലും മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലുമായി ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 1248 ഒഴിവുകൾ ആണ് ഉള്ളത്. ഇത് സംബന്ധിച്ച വിജ്ഞാപനം (AIMS CRE-4) അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (All India Institute Of Medical Sciences) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്.

ഇന്ത്യയിലുടനീളമുള്ള 26 എയിംസുകളിലും മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലുമായി ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 1248 ഒഴിവുകൾ ആണ് ഉള്ളത്. ഇത് സംബന്ധിച്ച വിജ്ഞാപനം (AIMS CRE-4) അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

പത്താം ക്ലാസ് മുതൽ ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും വരെയുള്ള വ്യത്യസ്ത വിദ്യാഭ്യാസ പശ്ചാത്തലമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാം.

ഒഴിവുള്ള തസ്തികകൾ - എണ്ണം

ടെക്നീഷ്യൻ (OT) – 182 ഒഴിവുകൾ

ജൂനിയർ അഡ്മിൻ അസിസ്റ്റന്റ് / LDC / UDC – 125 ഒഴിവുകൾ

സ്റ്റോർ കീപ്പർ – 110 ഒഴിവുകൾ

സീനിയർ നഴ്‌സിങ് ഓഫീസർ – 117 ഒഴിവുകൾ

റേഡിയോളജി ടെക്നീഷ്യൻ – 107 ഒഴിവുകൾ

ലാബ് ടെക്നീഷ്യൻ – 80 ഒഴിവുകൾ

മെഡിക്കൽ റെക്കോർഡ് സ്റ്റാഫ് – 73 ഒഴിവുകൾ

സ്റ്റെനോഗ്രാഫർ / PA – 72 ഒഴിവുകൾ

ഹോസ്പിറ്റൽ അറ്റൻഡന്റ് – 60 ഒഴിവുകൾ

മറ്റ് 43 വിഭാഗങ്ങൾ – 322 ഒഴിവുകൾ

തസ്തികകൾ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ

പത്താം ക്ലാസ്: ആശുപത്രി അറ്റൻഡന്റ്, ഓഫീസ്/സ്റ്റോർ അറ്റൻഡന്റ്, ടെയ്‌ലർ ഗ്രേഡ് III (പ്രവർത്തി പരിചയമോ,കോഴ്സ് സർട്ടിഫിക്കറ്റോ ആവശ്യമാണ് ) തുടങ്ങിയ തസ്തികകൾ.

12 ക്ലാസ് (10+2): ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (എൽ ഡി സി), സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകൾ (ടൈപ്പിംഗ്/സ്റ്റെനോ കഴിവുകൾ ആവശ്യമാണ്).

ഡിപ്ലോമ: ഫാർമസിസ്റ്റ് (ഫാർമസിയിൽ ഡിപ്ലോമ), ജൂനിയർ എഞ്ചിനീയർ (എഞ്ചിനീയറിങ് ഡിപ്ലോമ), വിവിധ ടെക്നീഷ്യൻ തസ്തികകളിൽ ഡിപ്ലോമ ഉള്ളവർക്കും അവസരമുണ്ട്.

ഗ്രാജുവേറ്റ് (ബി.എസ്‌സി/ഡിഗ്രി): ടെക്‌നോളജിസ്റ്റ് (ഓപ്പറേഷൻ തീയറ്റർ ടെക്നോളജിയിൽ ബിരുദം (B.Sc OTT) ലാബ് ടെക്‌നോളജിസ്റ്റ് (എം.എൽ.ടിയിൽ ബിരുദം), ജൂനിയർ അക്കൗണ്ട്‌സ് ഓഫീസർ (ബി.കോം), സ്റ്റോർ കീപ്പർ (ഡിഗ്രി + ഡിപ്ലോമ), സീനിയർ നഴ്‌സിങ് ഓഫീസർ (ബി.എസ്‌സി നഴ്‌സിങ് ) തുടങ്ങിയ തസ്തികകൾ.

പോസ്റ്റ് ഗ്രാജുവേറ്റ് (എം.എസ്‌സി/എം.എ): ഡയറ്റീഷ്യൻ (എം.എസ്‌സി ഫുഡ് & ന്യൂട്രീഷൻ), മെഡിക്കൽ സോഷ്യൽ വർക്കർ (എം.എ ഇൻ സോഷ്യൽ വർക്കിൽ) തുടങ്ങിയ തസ്തികകൾ.

ഓരോ തസ്തികയും കൃത്യമായി അറിയാൻ വിജ്ഞാപനം സന്ദർശിക്കുക

ടയർ 1: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)

  • ദൈർഘ്യം: 90 മിനിറ്റ്

  • ആകെ ചോദ്യങ്ങൾ: 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (MCQ)

  • ആകെ മാർക്ക്: 400

പാർട്ട് എ: പൊതുവിജ്ഞാനം,ആപ്റ്റിട്യൂട്,കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള അറിവ് എന്നിവയെക്കുറിച്ചുള്ള 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (80 മാർക്ക്).


പാർട്ട് ബി: ഓരോ തസ്തികയുമായി ബന്ധപ്പെട്ട 80 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (320 മാർക്കിന്) ഉണ്ടാകും.

ഓരോ ശരിയായ ഉത്തരത്തിനും നിങ്ങൾക്ക് +4 മാർക്ക് ലഭിക്കും.

നെഗറ്റീവ് മാർക്ക്: ഓരോ തെറ്റായ ഉത്തരത്തിനും -1 മാർക്ക് കുറയ്ക്കും.

ടയർ 2: സ്കിൽ ടെസ്റ്റ്

ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (LDC), UDC, സ്റ്റെനോഗ്രാഫർ, പേഴ്‌സണൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകൾക്ക് സ്കിൽ ടെസ്റ്റ് നിർബന്ധമാണ്.

LDC/UDC: ടൈപ്പിംഗ് ടെസ്റ്റ് (കമ്പ്യൂട്ടറിൽ ഒരു മിനിറ്റിൽ ഹിന്ദിയിൽ 30 വാക്കുകളും ഇംഗ്ലീഷിൽ 35 വാക്കുകളും ടൈപ്പ് ചെയ്യണം)

സ്റ്റെനോഗ്രാഫർ: ഷോർട്ട്ഹാൻഡ് ഡിക്റ്റേഷൻയും ട്രാൻസ്‌ക്രിപ്ഷനും ഉൾപ്പെടുന്ന സ്കിൽ ടെസ്റ്റ്

സ്കിൽ ടെസ്റ്റുകൾ പാസായാൽ മാത്രം മതിയാകും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഫലം അനുസരിച്ചാകും ഫൈനൽ ലിസ്റ്റ് തയ്യാറാകുക.

18 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 2.

Job alert : AIIMS Issues CRE-4 Notification for 1,248 Group B & C Vacancies Across 26 Institutes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഉടന്‍ പുറത്തുവരും, സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും വിജയിക്കും'; വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വീടുപണിക്ക് സൂക്ഷിച്ച ജനല്‍ കട്ടള ദേഹത്ത് വീണു; ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാൽ ? സ്വർണക്കൊള്ളയുടെ ആസൂത്രകൻ ശബരിമലയിൽ എത്തിയത് 2004 ൽ

'എല്ലാം അറിയുന്നയാള്‍; ഷാഫി ചേട്ടന്‍ പറയാതെ ആ നടി പാലക്കാട് വരുമെന്ന് കരുതാനാവില്ല'

മണി വിട പറഞ്ഞിട്ട് പത്ത് കൊല്ലം, തറക്കല്ലില്‍ നിന്നുയരാതെ സ്മാരകം; തികഞ്ഞ അവജ്ഞയെന്ന് വിനയന്‍

SCROLL FOR NEXT