Allotment for PG Dental course has been published Freepik
Career

പിജി ദന്തൽ കോഴ്സിലെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, കാലിക്കറ്റിൽ പി എച്ച് ഡി അഭിമുഖം

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഡിസൈൻ ബിരുദ പ്രോഗ്രാമിനും തൃശൂർ ഫൈൻ ആർട്സ് കോളേജിലും സ്പോട്ട് അഡ്മിഷൻ

സമകാലിക മലയാളം ഡെസ്ക്

സർക്കാർ ദന്തൽ കോളേജുകളിലേയും സ്വാശ്രയ ദന്തൽ കോളേജുകളിലെയും പിജി ദന്തൽ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ബി ഡെസ് കോഴ്സിനും തൃശൂർ ഫൈൻ ആർട്സിലും സ്പോട്ട് അഡ്മിഷൻ നടക്കും,കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ എജ്യൂക്കേഷൻ വകുപ്പിൽ പി എച്ച് ഡിക്ക് ഒരു ഒഴിവുണ്ട്.

പിജി ദന്തൽ അലോട്ട്‌മെന്റ്

സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലേയും സ്വാശ്രയ ദന്തൽ കോളേജുകളിലെയും പിജി ദന്തൽ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ വെബ്‌സൈറ്റിൽ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ഓഗസ്റ്റ് 20 വൈകുന്നേരം നാല് മണിക്കകം അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിയ്ക്കകം ഫീസ് ഒടുക്കി കോളേജുകളിൽ പ്രവേശനം നേടണം.

ഇത് ചെയ്യാത്ത വിദ്യാർത്ഥികളുടെ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാകും. അലോട്ട്‌മെന്റിലൂടെ ലഭിച്ച അഡ്മിഷന് യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. അലോട്ട്‌മെന്റിനു ശേഷം സീറ്റുകൾ നഷ്ടമാക്കുന്ന വിദ്യാർത്ഥികൾ പി.ജി ഡെന്റൽ കോഴ്‌സ് 2025 പ്രോസ്‌പെക്ടസ് വ്യവസ്ഥകൾ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കുന്നതിന് ബാധ്യസ്ഥരായിരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.

ബി ഡെസ് സ്‌പോട്ട് അഡ്മിഷൻ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഡിസൈൻ ബിരുദ പ്രോഗ്രാമിന് (ബി.ഡെസ്) ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.

എൽ ബി എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി നടത്തിയ കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടിയവർ ഓഗസ്റ്റ് 22ന് രാവിലെ 11 ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി കൊല്ലം ചന്ദനത്തോപ്പിൽ കെഎസ്ഐഡി കാമ്പസ്സിൽ എത്തണം. വിവരങ്ങൾക്ക് : 0474 2719193, 2710393.

കോളേജ് ഓഫ് ഫൈൻ ആർട്‌സ്

തൃശ്ശൂർ ഗവൺമെൻറ് കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ 2025-26 അധ്യയന വർഷത്തിലെ ബി.എഫ്.എ ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് കോഴ്‌സിൽ എസ്.സി വിഭാഗത്തിൽ 1, ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 1 വീതം ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 21 ന് രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

ബി.എഫ്.എ ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മേൽ പറഞ്ഞ വിഭാഗങ്ങളിലെ അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം.

നിർദ്ദിഷ്ട വിഭാഗത്തിലെ അപേക്ഷകർ ഇല്ലാത്തപക്ഷം മേൽ ഒഴിവ് ജനറൽ കാറ്റഗറിയായി പരിഗണിച്ച് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0487-2323060.

പി എച്ച് ഡി അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ പി എച്ച് ഡി ( എനി ടൈം കാറ്റഗറി)യിൽ ഒരു ഒഴിവുണ്ട്. ഈ ഒഴിവിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. ബിബിനിന് കീഴിൽ പി എച്ച് ഡി പ്രവേശനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 29-ന് നടക്കും.

യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പിൽ നേരിട്ടോ bipingopalakrishnan@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാം.

Education News:Students who lose their seats after allotment will be liable to pay liquidated damages as per the provisions of the PG Dental Course 2025 Prospectus.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT