Applications are invited for temporary appointments at the Kerala State Museum of Science and Technology. ai image
Career

കേരള ശാസ്ത്ര മ്യൂസിയത്തിൽ വൻ അവസരം; LDC മുതൽ അറ്റൻഡർ വരെ, ഇപ്പോൾ അപേക്ഷിക്കാം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, പ്ലംബർ, ആർട്ടിസ്റ്റ്, വെൽഡർ കം ബ്ലാക്ക്സ്മിത്ത്, ഡ്രൈവർ, പ്യൂൺ, ക്ലീനിങ് സ്റ്റാഫ്, വർക്ക്‌ഷോപ്പ് അറ്റൻഡർ എന്നീ തസ്തികകളിലാണ് അവസരം

Author : സമകാലിക മലയാളം ഡെസ്ക്

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, പ്ലംബർ, ആർട്ടിസ്റ്റ്, വെൽഡർ കം ബ്ലാക്ക്സ്മിത്ത്, ഡ്രൈവർ, പ്യൂൺ, ക്ലീനിങ് സ്റ്റാഫ്, വർക്ക്‌ഷോപ്പ് അറ്റൻഡർ എന്നീ തസ്തികകളിലാണ് അവസരം. ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 24.

ഒഴിവുകളും മറ്റ് വിവരങ്ങളും

1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

  • യോഗ്യത: ബിരുദം അല്ലെങ്കിൽ പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം

  • ദിവസവേതനം: 840 രൂപ

2. ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്

  • യോഗ്യത: പത്താം ക്ലാസ് വിജയം, കെ.ജി.ടി.ഇ. ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ)

  • ദിവസവേതനം: 840 രൂപ

3. പ്ലംബർ

  • യോഗ്യത: ഐ.ടി.ഐ./എൻ.സി.വി.ടി. പ്ലംബർ ട്രേഡ് സർട്ടിഫിക്കറ്റ്

  • ദിവസവേതനം: 810 രൂപ

4. ആർട്ടിസ്റ്റ്

  • യോഗ്യത: പത്താം ക്ലാസ് വിജയം, ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നൽകുന്ന ചിത്രരചനാ ഡിപ്ലോമ സർട്ടിഫിക്കറ്റ്

  • ദിവസവേതനം: 810 രൂപ

5. വെൽഡർ കം ബ്ലാക്ക്സ്മിത്ത്

  • യോഗ്യത: പത്താം ക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്

  • ദിവസവേതനം: 810 രൂപ

6. ഡ്രൈവർ

  • യോഗ്യത: ലൈറ്റ് ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ്, ആവശ്യമായ ശാരീരികക്ഷമത, കാഴ്ചശക്തി, കേൾവിശക്തി, സാക്ഷരത

  • ദിവസവേതനം: 810 രൂപ

7. പ്യൂൺ

  • യോഗ്യത: ഏഴാം ക്ലാസ് വിജയം

  • ദിവസവേതനം: 750 രൂപ

8. ക്ലീനിങ് സ്റ്റാഫ്

  • യോഗ്യത: നാലാം ക്ലാസ് വിജയം,നല്ല ശാരീരികക്ഷമത

  • ദിവസവേതനം: 750 രൂപ

9. വർക്ക്‌ഷോപ്പ് അറ്റൻഡർ (നോൺ ടെക്നിക്കൽ)

  • യോഗ്യത: പത്താം ക്ലാസ് വിജയം,നല്ല ശാരീരികക്ഷമത

  • ദിവസവേതനം: 750 രൂപ

പ്രായപരിധി

2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്കും 58 വയസ് കവിയാത്തവർക്കും അപേക്ഷിക്കാം. എല്ലാ തസ്തികകളിലെയും നിയമനം പരമാവധി 179 ദിവസത്തേക്ക് മാത്രമായിരിക്കും.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിന് പുറത്ത് വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷകൾ ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ 2026 നവംബർ 24 വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.kstmuseum.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

Applications are invited for temporary appointments at the Kerala State Museum of Science and Technology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, 187ന് ഓള്‍ഔട്ട്; ത്രില്ലര്‍ പോരില്‍ ജയം, പരമ്പര

പുട്ട് കട്ടിയാകാതെ സോഫ്റ്റായി കിട്ടാൻ, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ആദരാഞ്ജലിക്ക് നന്ദി; 'വ്യാജ വാർത്ത പ്രചരിപ്പിച്ചോളൂ, എനിക്കത് ഗുണമാണ്'; പരിഹാസവുമായി ഹരീഷ് പേരടി

'പരശുരാമനായി മമ്മൂട്ടി വന്നിരുന്നെങ്കിൽ നന്നായേനെ, രൺബീറിന്റെ മുഖത്ത് ഭാവങ്ങളൊന്നുമില്ല'; 'രാമായണ' റിവ്യൂവുമായി ആർ ശ്രീലേഖ

സീറ്റ് കിട്ടിയില്ലേ? നഴ്സിങ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ തീയതി നീട്ടി