Bank Recruitment 11,403 Customer Service Associate Vacancies, Deadline Extended 
Career

ഒരാഴ്ച കൂടി! 11,403 ബാങ്ക് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, ബിരുദം മതി

ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ 108 ഒഴിവുകളാണ് ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പൊതുമേഖലാ ബാങ്കുകളിലെ കസ്റ്റമർ സർവീസ് അസോസിയേറ്റ് ( CSA) തസ്തികകളിലെ 11,403 ഒഴിവുകളിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഒരാഴ്ച കൂടി നീട്ടി. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ 108 ഒഴിവുകളാണ് ഉള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

  • കംപ്യുട്ടർ പരിജ്ഞാനം നിർബന്ധം.

  • അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം.

പ്രായപരിധി

  • 20 മുതൽ 28 വയസ്സ് വരെ (2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി)

  • 1998 ഓഗസ്റ്റ് 2-നും 2006 ഓഗസ്റ്റ് 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

  • എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും ഉൾപ്പെടെ കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

ശമ്പളം

  • നിയമനം ലഭിക്കുന്നവർക്ക് 24,050 – 64,480 രൂപ എന്ന ശമ്പള സ്കെയിലിലാണ് നിയമനം ലഭിക്കുക.

  • അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് ചട്ടപ്രകാരം ലഭിക്കും.

അപേക്ഷാ ഫീസ്

  • എസ്.സി./എസ്.ടി./PwBD/ESM/DESM – 175 രൂപ

  • മറ്റെല്ലാ വിഭാഗങ്ങൾക്കും – 850 രൂപ

തെരഞ്ഞെടുപ്പ് പ്രക്രിയ

മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. ആദ്യം പ്രിലിമിനറി ഓൺലൈൻ പരീക്ഷ, തുടർന്ന് മെയിൻ ഓൺലൈൻ പരീക്ഷ, ഒടുവിൽ ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (LLPT) നടത്തും. കേരളത്തിൽ അപേക്ഷിക്കുന്നവർക്ക് മലയാള ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്.

അപേക്ഷിക്കേണ്ട വിധം

ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷൻ, അപേക്ഷാ ഫീസ് അടയ്ക്കൽ, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യൽ എന്നിവ ഓൺലൈനായി പൂർത്തിയാക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.ibps.in/wp-content/uploads/Notification_CRP_CSA_XVI-Final.pdf

https://www.ibps.in/wp-content/uploads/Corrigendum-for-extension_CRP_CSA_XVI.pdf

Bank Recruitment 11,403 Customer Service Associate Vacancies, Deadline Extended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഡിവിഷൻ വിഭജനം ഏകപക്ഷീയം; കേരളത്തിന്റെ വികസനത്തെ തകർക്കും; ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മുഖ്യമന്ത്രി

അഞ്ച് മാസമായി തൊഴിലുമില്ല കൂലിയുമില്ല; ഓണക്കാലത്ത് പട്ടിണിയിലായി തൊഴിലുറപ്പ് തൊഴിലാളികൾ

'അത് എന്റെ തെറ്റാണ്'; പ്രണവും വിസ്മയയും മലയാളം പഠിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് സുചിത്ര മോഹൻലാൽ

സൗദി അരാംകോ പ്ലാന്റിലും വിമാനത്താവളത്തിലും ഹൂതി ആക്രമണം

EPFO: ബിരുദമുള്ളവർക്ക് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറാകാം; ഗ്രൂപ്പ് 'എ' വിഭാഗത്തിൽ നിയമനം, മികച്ച ശമ്പളം!