BEL Recruitment 2025: 610 Trainee Engineer-I Posts BEL/x
Career

ബെല്ലിൽ എന്‍ജിനീയർമാർക്ക് അവസരം; 610 ഒഴിവുകൾ, പരീക്ഷ ബംഗളൂരുവിൽ

നിയമനം ലഭിക്കുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അതിന് പുറമെ 12000 രൂപ അധികമായും ലഭിക്കും. ഒറ്റത്തവണ നടക്കുന്ന എഴുത്തു പരീക്ഷ അടിസ്ഥനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ബംഗളുരുവിൽ വെച്ചാണ് പരീക്ഷ നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

എന്‍ജിനിയറിങ് ബിരുദധാരികൾക്ക് മികച്ച അവസരം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (BEL) ട്രെയിനി എന്‍ജിനിയർ-I തസ്തികയിൽ നിയമനം നടത്തുന്നു.

നിയമനം ലഭിക്കുന്നവർക്ക് ഇന്ത്യയിലുടനീളമുള്ള വിവിധ പ്രോജക്ടുകളുടെ ഭാഗമാകാൻ ഇതിലൂടെ അവസരം ലഭിക്കും. 610 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത

എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകരിച്ച അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ഇ, ബി.ടെക്, അല്ലെങ്കിൽ ബി.എസ്‌സി. എഞ്ചിനീയറിങ് (4 വർഷത്തെ കോഴ്‌സ്) ബിരുദം നേടിയിരിക്കണം.

ഇലക്‌ട്രോണിക്‌സ്: ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ, കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ.

മെക്കാനിക്കൽ: മെക്കാനിക്കൽ എഞ്ചിനീയറിങ്, മെക്കാട്രോണിക്‌സ്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് & മാനേജ്‌മെന്റ്.

കമ്പ്യൂട്ടർ സയൻസ്: കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ സയൻസ് & എഞ്ചിനീയറിങ്.

ഇലക്‌ട്രിക്കൽ: ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്.

ഈ വിഭാഗങ്ങളിൽ ബിരുദമായുള്ളവർക്ക് അപേക്ഷിക്കാം.

നിയമനം ലഭിക്കുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അതിന് പുറമെ 12000 രൂപ അധികമായും ലഭിക്കും. ഒറ്റത്തവണ നടക്കുന്ന എഴുത്തു പരീക്ഷ അടിസ്ഥനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ബംഗളുരുവിൽ വെച്ചാണ് പരീക്ഷ നടത്തുന്നത്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. പ്രായപരിധി,അപേക്ഷ ഫീസ് അടക്കമുള്ള വിവരങ്ങൾക്കായി https://bel-india.in/job-notifications/ സന്ദർശിക്കുക.

Job alert: Bharat Electronics Limited (BEL) Invites Applications for 610 Trainee Engineer-I Posts 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

SCROLL FOR NEXT