പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML Limited) വിവിധ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 23 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25.
ചീഫ് ജനറൽ മാനേജർ (CGM) – 3 ഒഴിവുകൾ
ജനറൽ മാനേജർ (GM) – 1 ഒഴിവ്
ഡെപ്യൂട്ടി ജനറൽ മാനേജർ (DGM) – 3 ഒഴിവുകൾ
അസിസ്റ്റന്റ് ജനറൽ മാനേജർ (AGM) – 4 ഒഴിവുകൾ
സീനിയർ മാനേജർ – 1 ഒഴിവ്
മാനേജർ – 4 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ – 4 ഒഴിവുകൾ
എഞ്ചിനീയർ (ഗ്രേഡ് II) – 3 ഒഴിവുകൾ
ഓരോ തസ്തികയ്ക്കുമുള്ള വിദ്യാഭ്യാസ യോഗ്യത,പ്രായ പരിധി, പ്രവൃത്തിപരിചയവും വ്യത്യസ്തമാണ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കണം.
അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗ്
അഭിമുഖം / അസസ്മെന്റ്
മെഡിക്കൽ പരിശോധന
രേഖാ പരിശോധന
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates