ബിഎസ്എൻഎല്ലിൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് -BSNL ) സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
ബിടെക്,സിഎ, സിഎംഎ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 120 തസ്തികകളിലാണ് ഒഴിവുകളുള്ളത്.
പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നവരെ SET E-3 ശമ്പള സ്കെയിലിൽ സീനിയർ എക്സിക്യൂട്ടീവ് ആയി നിയമിക്കും.
സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി ടെലികോം, ഫിനാൻസ് എന്നീ രണ്ട് തസ്തികകളിലായാണ് 120 ഒഴിവുകളുള്ളത്. നിർദ്ദിഷ്ട വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദം നേടിവർക്ക് ടെലികോം സീനിയർ എക്സിക്യൂട്ടീവ് ട്രെയിനിയായും സിഎ, സിഎംഎ എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് ഫിനാൻസ് സീനിയർ എക്സിക്യൂട്ട് ട്രെയിനിയായും അപേക്ഷിക്കാവുന്നാതാണ്.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ബിഎസ്എൻഎൽ ഔദ്യോഗിക വെബ്സൈറ്റ് വഴി https://bsnl.co.in അപേക്ഷ സമർപ്പിക്കണം. ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങുംയ മാർച്ച് ഏഴ് വരെ അപേക്ഷിക്കാം.
ടെലികോം സ്ട്രീം- 95
ഫിനാൻസ് സ്ട്രീം- 25
ട്രെയിനിങ് കാലത്തെ ശമ്പളം- 24900 - 50500 സ്കെയിലിൽ
ടെലികോം: 1. ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ 2. ഇലക്ട്രോണിക്സ് 3. കമ്പ്യൂട്ടർ സയൻസ് 4. ഇൻഫർമേഷൻ ടെക്നോളജി 5. ഇലക്ട്രിക്കൽ 6. ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ മറ്റ് ഈ വിഷയങ്ങളുമായി ബന്ധപ്പെടുന്ന മറ്റ് അനുബന്ധ വിഭാഗത്തിൽ റെഗുലർ ഫുൾ ടൈം അടിസ്ഥാനത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിഇ / ബിടെക് അല്ലെങ്കിൽ തത്തുല്യമായ എൻജിനീയറിങ് ബിരുദം
ഫിനാൻസ്: 1. ചാർട്ടേഡ് അക്കൗണ്ടന്റ് (CA) 2. കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടൻസി (CMA) യോഗ്യത നേടിയിരിക്കണം.
പ്രായപരിധി: 21 -30 വയസ്സ് (07-03-2026 അടിസ്ഥാനമാക്കി)
അർഹതയുള്ള വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രായഇളവ് ലഭിക്കും
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് : 2500 രൂപ
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് : 1250 രൂപ
ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: ഫെബ്രുവരി അഞ്ച് (05.02.2026) 10.00 മണി മുതൽ
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് ഏഴ് (07.03.2026) 10.00 മണിവരെ
അപേക്ഷയിൽ തിരുത്തലുകൾ വരുത്താനായി എഡിറ്റിങ് അവസരം ആരംഭിക്കുന്ന തീയതി: മാർച്ച് എട്ട് ( 08.03.2026) 10.00 മണി മുതൽ
അപേക്ഷ തിരുത്തലുകൾ വരുത്താനായി എഡിറ്റിങ് അവസരം അവസാനിക്കുന്ന തീയതി: മാർച്ച് 15 (15.03.2026) 10.00 മണി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates