Class 8 Students Can Apply for Sheikh Abubakr Foundation Scholarship. 
Career

എട്ടാം ക്ലാസ് വിദ്യാർഥിയാണോ?, 12-ാം ക്ലാസ് വരെ സ്കോളർഷിപ്പ് നേടാം; സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷയിലൂടെ

പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പും മെന്റർഷിപ്പും ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കോഴിക്കോട് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പും മെന്റർഷിപ്പും ലഭിക്കും.

സ്കോളർഷിപ്പും മെന്റർഷിപ്പും

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് വരെയാണ് ഫെല്ലോഷിപ്പിനൊപ്പം മെന്റർഷിപ്പും ലഭിക്കുന്നത്. തുടർന്ന് ഫെല്ലോകൾക്കായി നടത്തുന്ന മെയിൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കോളർഷിപ്പ് തുടരാനും അവസരമുണ്ട്. പ്ലസ്ടുവിന് ശേഷം മികവ് തെളിയിക്കുന്നവർക്ക് അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾക്ക് സ്കോളർഷിപ്പും മെന്റർഷിപ്പും ലഭിക്കും.

പ്രധാന തീയതികൾ

അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15 ആണ്. പരീക്ഷ 2027 ജനുവരി 24 ഞായറാഴ്ച നടക്കും. കേരളം, ലക്ഷദ്വീപ്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.

പരീക്ഷാ രീതി

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒ.എം.ആർ പരീക്ഷയാണ് നടത്തുക. പരീക്ഷയുടെ സിലബസ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുകയും 150 രൂപ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടയ്ക്കുകയും വേണം.

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ള വിദ്യാർഥികൾ www.safoundation.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 8714786111, 8714786222

Class 8 Students Can Apply for Sheikh Abubakr Foundation Scholarship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!

ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!