Cochin Shipyard Invites Applications for Serang and Engine Driver Posts 
Career

ഏഴാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; സ്രാങ്ക്,എഞ്ചിൻ ഡ്രൈവർ തസ്തിക

ബന്ധപ്പെട്ട ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ ഓൺലൈനായി ജൂലൈ 22 വരെ സമർപ്പിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ബോട്ട് ക്രൂ വിഭാഗത്തിലെ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സ്രാങ്ക് (Serang), എഞ്ചിൻ ഡ്രൈവർ (Engine Driver) എന്നീ തസ്തികകളിലായി ആകെ 8 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ ഓൺലൈനായി ജൂലൈ 22 വരെ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത

രണ്ട് തസ്തികകൾക്കും ഏഴാം ക്ലാസ് പാസായിരിക്കണം.

സ്രാങ്ക് തസ്തിക- 6 ഒഴിവുകൾ

  • Inland Vessels Act, 2021 പ്രകാരം അംഗീകൃത അതോറിറ്റി നൽകുന്ന Serang / Lascar cum Serang സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

  • മോട്ടോർ ബോട്ടിൽ കുറഞ്ഞത് ഒരു വർഷത്തെ സ്രാങ്ക് ആയുള്ള പ്രവൃത്തിപരിചയം ആവശ്യമാണ്.

എഞ്ചിൻ ഡ്രൈവർ തസ്തിക - 2 ഒഴിവുകൾ

  • Inland Vessels Act, 2021 പ്രകാരമുള്ള എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

  • മോട്ടോർ ബോട്ടിൽ കുറഞ്ഞത് ഒരു വർഷത്തെ എഞ്ചിൻ ഡ്രൈവർ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി

  • പരമാവധി പ്രായം: 45 വയസ് (2026 ജൂലൈ 22 പ്രകാരം)

  • OBC (Non-Creamy Layer) വിഭാഗത്തിന് 3 വർഷത്തെ പ്രായ ഇളവ് ലഭിക്കും.

ശമ്പളം

ആദ്യ വർഷം പ്രതിമാസം 23,300 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ വാർഷിക വർധന ലഭിക്കും. സാധാരണ ജോലി സമയത്തിന് പുറമേ ചെയ്യുന്ന അധിക ജോലിക്ക് അധിക പ്രതിഫലവും നൽകും.

തെരഞ്ഞെടുപ്പ് രീതി

  • ഉദ്യോഗാർഥികളെ 100 മാർക്കിന്റെ പ്രാക്ടിക്കൽ ടെസ്റ്റ് വഴിയാണ് തെരഞ്ഞെടുക്കുക.

  • അപേക്ഷകളുടെ പരിശോധനയ്ക്ക് ശേഷം യോഗ്യരായവരെ മാത്രം പ്രാക്ടിക്കൽ ടെസ്റ്റിന് ക്ഷണിക്കും.

  • പരീക്ഷ കൊച്ചിയിലെ ഷിപ്പ്‌യാർഡിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinshipyard.in/uploads/career.pdf

Cochin Shipyard Invites Applications for Serang and Engine Driver Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉത്തരക്കടലാസും അഭിമുഖത്തിന്റെ മാര്‍ക്കും പുറത്തുവിടണം; ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പിഎസ്‌സിക്ക് കനത്ത തിരിച്ചടി

ട്രാഫിക് നിയമലംഘകർക്ക് കുവൈത്തിന്റെ പുതിയ മാതൃക; ശിക്ഷയിൽ വൻ മാറ്റം

വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറോടെയെന്ന് മന്ത്രി ടി സിദ്ദീഖ്

'സിപിഎമ്മിന്റെ ചുവപ്പ് നിറം വേണ്ടേ, വേണ്ട'; വരുന്നു, ഇനി കാവി നിറത്തിലുള്ള സര്‍ക്കാര്‍ ബസ്സുകള്‍

വരുന്നു ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍, പിക്‌സല്‍ 11 പ്രോ ഫോള്‍ഡ്; അറിയാം ഫീച്ചറുകള്‍