സിഎസ്ഐആർ യുജിസി നെറ്റ് ഡിസംബർ 2025 രജിസ്ട്രേഷൻ എൻടിഎ csirnet.nta.nic.in ൽ ആരംഭിച്ചു. ഒക്ടോബർ 24 നകം ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത, പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ, പരീക്ഷാ ഷെഡ്യൂൾ, അപേക്ഷാ പ്രക്രിയ എന്നിവ അറിയാം.
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന സിഎസ്ഐആർ യുജിസി നെറ്റ് (CSIR UGC NET) ഡിസംബർ 2025 പരീക്ഷയ്ക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. സയൻസ് വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റന്റ് പ്രൊഫസർഷിപ്പ്, പിഎച്ച്ഡി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക പോർട്ടലായ csirnet.nta.nic.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 24 ആണ്, പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 25 ആണ്. 2025 ഒക്ടോബർ 29 വരെ പരീക്ഷാർത്ഥികൾക്ക് അവരുടെ ഫോമുകളിൽ തിരുത്തലുകൾ വരുത്താൻ അനുവാദമുണ്ടെന്നും എൻടിഎ അറിയിച്ചു.
CSIR UGC NET ഡിസംബർ 2025 അഡ്മിറ്റ് കാർഡും സിറ്റി ഇന്റിമേഷൻ സ്ലിപ്പും പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രസിദ്ധീകരിക്കും. 180 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 24, 2025
ഫീസ് അടയ്ക്കേണ്ട അവസാന തീയതി: ഒക്ടോബർ 25, 2025
തിരുത്തൽ കാലയളവ്: ഒക്ടോബർ 29, 2025 വരെ
ഡിസംബർ 18, 2025
ഷിഫ്റ്റ് 1: രാവിലെ 9:30 - ഉച്ചയ്ക്ക് 12:00
ഷിഫ്റ്റ് 2: ഉച്ചയ്ക്ക് 3:00 - വൈകുന്നേരം 6:00
ജെആർഎഫ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ, പിഎച്ച്ഡി പ്രവേശനങ്ങൾ എന്നിവയ്ക്കുള്ള ഇന്ത്യൻ പൗരരുടെ യോഗ്യത വിലയിരുത്തുന്നതിനായി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (CSIR UGC NET) വർഷത്തിൽ രണ്ടുതവണ നടത്തുന്നു.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, എർത്ത് സയൻസസ് എന്നിവയുൾപ്പെടെ സയൻസ്, എൻജിനിയറിങ്, ടെക്നോളജി എന്നിവയിലെ വിവിധ വിഷയങ്ങൾ ഈ പരീക്ഷയിൽ ഉൾപ്പെടുന്നു.
അപേക്ഷകർക്ക് കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക് 50%) നിർദ്ദിഷ്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
ബിരുദാനന്തര ബിരുദത്തിന് അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം.
ജെആർഎഫിന്, ഉയർന്ന പ്രായപരിധി 30 വയസ്സാണ്. അസിസ്റ്റന്റ് പ്രൊഫസർഷിപ്പ്, പിഎച്ച്ഡി എന്നിവയ്ക്ക് പ്രായപരിധിയില്ല.
ഔദ്യോഗിക വെബ്‌സൈറ്റ് csirnet.nta.nic.in സന്ദർശിക്കുക
*“ന്യൂ രജിസ്ട്രേഷൻ” എന്നതിൽ ക്ലിക്ക് ചെയ്ത് നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക
*വ്യക്തിഗത, കോൺടാക്റ്റ് വിശദാംശങ്ങൾ പൂരിപ്പിക്കുക, പാസ്‌വേഡ് സൃഷ്ടിക്കുക, ഒരു സുരക്ഷാ ചോദ്യം തെരഞ്ഞെടുക്കുക
* CSIR UGC NET അപേക്ഷാ ഫോം പൂരിപ്പിക്കാൻ ലോഗിൻ ചെയ്യുക
* അക്കാദമിക് യോഗ്യതകൾ, വിഷയ മുൻഗണന, പരീക്ഷാ കേന്ദ്രം എന്നിവ നൽകുക
* ഫോട്ടോയും ഒപ്പും ഉൾപ്പെടെയുള്ള സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക
* ഫോട്ടോയും ഒപ്പും ഉൾപ്പെടെയുള്ള സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക
* ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവയിലേതെങ്കിലും വഴി അപേക്ഷാ ഫീസ് അടയ്ക്കുക
* കൺഫർമേഷൻ പേജ് സേവ് ചെയ്ത് പ്രിന്റ് എടുക്കണം
ഒരു പരീക്ഷാർത്ഥിക്ക് ഒരു വിഷയത്തിന് മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്. ഒരേ പരീക്ഷാർത്ഥി ഒന്നിലധികം അപേക്ഷകൾ നൽകിയാൽ അവ റദ്ദാക്കപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: https://examinationservices.nic.in https://csirnet.nta.nic.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates