ഡൽഹി സർവകലാശാലയിലെ വിവിധ വകുപ്പുകളിലായി 56 അദ്ധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവ് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 21 ആണ്. അല്ലെങ്കിൽ എംപ്ലോയ്മെന്റ് ന്യൂസിൽ ഈ അറിയിപ്പ് പ്രസിദ്ധീകരിച്ച ദിവസം മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ
മാനേജ്മെന്റ് സ്റ്റഡീസ്, ഫിസിക്സ് & ആസ്ട്രോഫിസിക്സ്, സോഷ്യൽ വർക്ക് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകൾ പാലിച്ചുകൊണ്ട്, അസോസിയേറ്റ് പ്രൊഫസർമാർക്ക് അക്കാദമിക് പേ ലെവൽ 13A യിലും പ്രൊഫസർമാർക്ക് ലെവൽ 14 ലും ആയിരിക്കും നിയമനങ്ങൾ നടത്തുക. www.du.ac.in എന്ന സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ആകെ 35 ഒഴിവുകളും പ്രൊഫസർ തസ്തികയിൽ 21 ഒഴിവുകളുമാണ് ഉള്ളത്.
മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 23 ഒഴിവുകളാണുള്ളത്. (ജനറൽ-9, എസ് സി-4, എസ് ടി-2, ഒബിസി-5, ഇ ഡബ്ലിയു എസ്-2, പിഡബ്ല്യുബിഡി-1)
പ്രൊഫസർ തസ്തികകളിൽ 12 ഒഴിവുണ്ട് (ജനറൽ-4, എസ് സി-3, എസ് ടി-1, ഒബിസി-2, EWS-1, പിഡബ്ല്യുബിഡി-1).
ഫിസിക്സ് & ആസ്ട്രോഫിസിക്സ് വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർമാരുടെ എട്ട് ഒഴിവുകളാണുള്ളത് (എസ്.ടി-3, ഒ.ബി.സി-1, ഇ.ഡബ്ല്യു.എസ്-3, പി.ഡബ്ല്യു.ബി.ഡി-1) .
പ്രൊഫസർമാരുടെ ഏഴ് ഒഴിവുകളാണുള്ളത്.(യു.ആർ-2, എസ്.സി-1, എസ്.ടി-1, ഒ.ബി.സി-2, പി.ഡബ്ല്യു.ബി.ഡി-1) .
സോഷ്യൽ വർക്ക് വകുപ്പിൽ, അസോസിയേറ്റ് പ്രൊഫസർമാരുടെ നാല് ഒഴിവുകളാണ് ഉള്ളത് (എസ് സി-1, എസ് ടി-1, ഒബിസി-1, ഇഡബ്ല്യു എസ്-1)
പ്രൊഫസർമാരുടെ രണ്ട് ഒഴിവുകളുള്ളത്. (എസ് സി-1, ഒബിസി-1).
ഡൽഹി യൂണിവേഴ്സിറ്റി ടീച്ചിങ് റിക്രൂട്ട്‌മെന്റ് 2025-ന്റെ ഔദ്യോഗിക അറിയിപ്പ് ഇവിടെ വായിക്കാം.
ഭിന്നശേഷി (പിഡബ്ല്യുബിഡി) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് (യുആർ/എസ്‌സി/എസ്ടി/ഒബിസി/ഇഡബ്ല്യുഎസ്) വിഭാഗം പരിഗണിക്കാതെ സംവരണ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ഡൽഹി സർവകലാശാല വ്യക്തമാക്കി.
യുജിസി നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
സർവകലാശാലയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഔദ്യോഗിക അറിയിപ്പിൽ വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും വകുപ്പ് തിരിച്ചുള്ള യോഗ്യതകളും ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.
ഡൽഹി യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് പോർട്ടലായ www.du.ac.in വഴി നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
ഓഫ്‌ലൈൻ, കൈയ്യെഴുത്ത് അപേക്ഷകൾ പരിഗണിക്കുന്നതല്ല.
2025 ഒക്ടോബർ 21 വരെയോ, എംപ്ലോയ്‌മെന്റ് ന്യൂസിൽ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ രണ്ടാഴ്ച വരെയോ, ഏതാണോ അവസാനം വരുന്നത് അതുവരെ അപേക്ഷിക്കാനാകും
നേരിട്ട് അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്: https://rec.uod.ac.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates