Digital India Corporation invites applications for 12 State Coordinator vacancies under the Poshan Tracker project. Digital India
Career

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്‌സിനും അവസരം

ആകെ 12 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ 'പോഷൺ ട്രാക്കർ' (Poshan Tracker) പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് കോഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 12 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്. മാസ്റ്റേഴ്സ്,ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 23.

അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

https://ora.digitalindiacorporation.in/

യോഗ്യത

  • എം.എ എക്കണോമിക്സ് (MA Economics), അല്ലെങ്കിൽ

  • എം.എ പൊളിറ്റിക്കൽ സയൻസ് (MA Political Science),

  • അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ മതിയായ പ്രവൃത്തിപരിചയവും ഏതെങ്കിലും വിഷയത്തിൽ ബിരുദവും

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

പ്രവൃത്തി പരിചയം: 0 മുതൽ 5 വർഷം വരെ

ഫ്രഷേഴ്സിനും, പരിചയസമ്പത്തുള്ളവർക്കും അപേക്ഷിക്കാം.

പ്രായപരിധി: 20 മുതൽ 40 വയസ്സ് വരെ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ 2026 ഒക്ടോബർ 23 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

പൊതു നിബന്ധനകളും വിവരങ്ങളും

തസ്തിക പൂർണ്ണമായും താൽക്കാലികവും കരാർ അടിസ്ഥാനത്തിലുള്ളതുമാണ്.

ജോലി സ്ഥലം: നിലവിലെ പോസ്റ്റിംഗ് ഡൽഹി അല്ലെങ്കിൽ നോയിഡയിലായിരിക്കും. എന്നാൽ ആവശ്യാനുസരണം ഡിഐസിയുടെ മറ്റ് പ്രോജക്റ്റ് സ്ഥലങ്ങളിലേക്ക് മാറ്റപ്പെടാം.

ശമ്പളം: ഡിഐസി പ്രോജക്റ്റ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഉദ്യോഗാർത്ഥിയുടെ യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അനുയോജ്യമായ തുക വേതനമായി നൽകും.

എൻ.ഒ.സി: നിലവിൽ കേന്ദ്ര/സംസ്ഥാന സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എൻ.ഒ.സി ഹാജരാക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകൾ പരിഗണിച്ച് മതിയായ യോഗ്യതയുള്ളവരെ മാത്രമായിരിക്കും അഭിമുഖത്തിന് ക്ഷണിക്കുക. അതിന് ശേഷമാകും അന്തിമ പട്ടിക പുറത്തിറക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://diccdnmedia.digitalindiacorporation.in/wp-content/uploads/2026/10/Advertisement-Poshan-Tracker-State-Coordinator-Oct-2026.pdf

Digital India Corporation invites applications for 12 State Coordinator vacancies under the Poshan Tracker project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ

'വിദ്യ മാം ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതു പോലെ സി​ഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി

തണുപ്പ് മാഞ്ഞു; വയനാട്ടിൽ ചൂടേറുന്നു; ആശങ്കയിൽ കൃഷിയും വനമേഖലയും