DRDO Invites Applications for Paid Internship Programme 2026. @DRDO_India
Career

എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് അവസരം; പ്രതിരോധ ഗവേഷണ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ്, സ്റ്റൈപ്പന്റ് ലഭിക്കും

2026-27 അധ്യയന വർഷത്തിൽ അവസാന വർഷ ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക്, എം.എസ്.സി പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആണ് അവസരം.

Author : ഡോ. എം.ബി. മനോജ് 
Edited By : Joice Daniel

ഡിഫെൻസ് റിസർച്ച് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനിൽ (DRDO) ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. 2026-27 അധ്യയന വർഷത്തിൽ അവസാന വർഷ ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക്, എം.എസ്.സി പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആണ് അവസരം. ശമ്പളത്തോടുകൂടിയ ആറ് മാസത്തെ ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15

യോഗ്യത

  • ബന്ധപ്പെട്ട വിഷയത്തിൽ ഫുൾടൈം ബി.ഇ/ബി.ടെക് നാലാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

  • ബന്ധപ്പെട്ട വിഷയത്തിൽ ഫുൾടൈം എം.ഇ/എം.ടെക് അല്ലെങ്കിൽ എം.എസ്.സി രണ്ടാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

  • ബിരുദ/ബിരുദാനന്തര ബിരുദ പഠനത്തിന്റെ ഏതെങ്കിലും സെമസ്റ്ററിൽ സപ്ലിമെന്ററിയോ (ബാക്ക്‌ലോഗ്) പരാജയമോ ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

തെരഞ്ഞെടുപ്പ് രീതി

  • AICTE/UGC അംഗീകൃത കോളജുകളിലോ സർവകലാശാലകളിലോ പഠിക്കുന്നതും കുറഞ്ഞത് 75 ശതമാനം മാർക്കോ 7.5 CGPAയോ നേടിയതുമായ വിദ്യാർഥികളെയാണ് ഇന്റേൺഷിപ്പിനായി പരിഗണിക്കുക.

  • വിദ്യാർഥിയെ SAG-ൽ ഇന്റേൺഷിപ്പിനായി വിടുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കുന്ന പ്രിൻസിപ്പൽ/വകുപ്പ് മേധാവി/ട്രെയിനിങ് ആൻഡ് പ്ലേസ്‌മെന്റ് ഓഫീസർ നൽകുന്ന അസൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഹാജരാക്കണം.

  • രേഖകളുടെ പരിശോധന തൃപ്തികരമായാൽ CGPA, അഭിമുഖം, ഇന്ററാക്ഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

  • തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷയിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസം വഴി ജോയിനിങ് നടപടിക്രമങ്ങൾ അറിയിക്കുകയുള്ളൂ.

  • മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://drdo.gov.in/drdo/sites/default/files/vacancy/advtSAG05062026.pdf

DRDO Invites Applications for Paid Internship Programme 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിരിയുടെ ആശാന് അന്ത്യാഞ്ജലി; ടൗൺഹാളിൽ പൊതുദർശനം; അന്തിമോപചാരം അർപ്പിച്ച് വൻ ജനാവലി

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

'2011ല്‍ വി എസ് സര്‍ക്കാര്‍ തിരിച്ചുവരില്ലെന്ന് പിണറായി ഉറപ്പാക്കി, ജയ സാധ്യതയുള്ള 13 ഇടത്ത്‌ മോശം സ്ഥാനാര്‍ഥികളെ നിര്‍ത്തി'

ലിവര്‍ സിറോസിസ് പാരമ്പര്യമായി വരുമോ? കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'ആത്മാവിന്റെ സന്തോഷമാണ് മഴ... ഒരുപാട് പ്രായം ആയിട്ടില്ല'; സലിം കുമാറിന്റെ വേർപാടിൽ നവ്യ നായർ

SCROLL FOR NEXT