job vacancies in Dubai Government Departments  FILE
Career

ദുബൈയിൽ 40,000 ദിർഹം വരെ ലഭിക്കാവുന്ന സർക്കാർ ജോലികളിൽ ഒഴിവ്, ഇപ്പോള്‍ അപേക്ഷിക്കാം

മികച്ച ശമ്പളം, കരിയർ വളർച്ച, ദീർഘകാല തൊഴിൽ സുരക്ഷ എന്നിവ ലഭിക്കുന്നവയാണ് ഈ ജോലികൾ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: പ്രവാസികൾക്ക് പുതിയ ജോലി സാധ്യതകൾ തുറക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ ഇന്നും മുന്നിലാണ്. സ്വകാര്യമേഖലയിലും സർക്കാർ മേഖലയിലും നിരവധി തൊഴിലവസരങ്ങൾ പ്രവാസികൾക്കായി വിവിധ ഗൾഫ് രാജ്യങ്ങളിലുണ്ട്. നിലവിൽ ദുബൈയിൽ ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ തൊഴിലവസരങ്ങൾ ഉണ്ട്.

എഐയും ഓട്ടോമേഷനും വ്യാപകമാകുന്ന സാഹചര്യത്തിൽ ഈ മേഖലകളിൽ നൈപുണ്യമുള്ള പ്രൊഫഷണലുകൾക്കും പ്രവാസികൾക്കും കൂടുതൽ അവസരങ്ങളാണ് ദുബൈയിൽ തുറന്നുകിട്ടുന്നത്. മികച്ച ശമ്പളം, കരിയർ വളർച്ച, ദീർഘകാല തൊഴിൽ സുരക്ഷ എന്നിവ ലഭിക്കുന്നവയാണ് ഈ ജോലികൾ എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

സ്വകാര്യ കമ്പനികളാണ് ഭൂരിഭാഗം പ്രവാസികളെയും നിയമിക്കുന്നതെങ്കിലും, സ്ഥിരത, ആകർഷകമായ ശമ്പളം, മെച്ചപ്പെട്ട ആനുകൂല്യങ്ങൾ എന്നിവ കാരണം സർക്കാർ ജോലികൾ ഇപ്പോഴും വളരെ ആകർഷകമാണ്. യുഎഇ പൗരർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കുന്നുണ്ടെങ്കിലും, നിരവധി സർക്കാർ സ്ഥാപനങ്ങളിൽ വൈദഗ്ധ്യമുള്ള പ്രവാസികൾക്ക് ജോലി സാധ്യതകളുണ്ട്.

ദുബായിയുടെ ഔദ്യോഗിക തൊഴിൽ പോർട്ടലായ dubaicareers.ae, എല്ലാ രാജ്യക്കാർക്കും വേണ്ടിയുള്ള നിരവധി ഒഴിവുകൾ സർക്കാർ വകുപ്പുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്, പ്രതിമാസം 40,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലികളും ഇതിൽ ഉൾപ്പെടുന്നു.

ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികളെ കുറിച്ച് അറിയാം.

1. സീനിയർ സ്പെഷ്യലിസ്റ്റ്- കൊമേഴ്സ്യൽ ആൻഡ് ഇൻവെസ്റ്റ്മെ​ന്റ്

വകുപ്പ്- കൊമേഴ്സ്യൽ ആൻഡ് ഇൻവെസ്റ്റ്മെ​ന്റ്

ഒക്ടോബർ 31 വരെ അപേക്ഷിക്കാം

2. ചീഫ് സ്പെഷ്യലിസ്റ്റ്- പ്രൊക്യുർമെന്റ് ആൻഡ് സ്റ്റോറേജ് പോളിസീസ് ആൻഡ് ഓപ്പറേഷൻസ്

വകുപ്പ്- ഫിനാൻസ് - ദുബൈ ഗവൺമെന്റിന് കീഴിലെ പ്രൊക്യുർമെന്റ്

അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 27

3. സ്പെഷ്യിലസ്റ്റ്- പ്രൊക്യുർമെന്റ് ആൻഡ് വെയർഹൗസിങ്

വകുപ്പ്- ഫിനാൻസ് - ദുബൈ ഗവൺമെന്റിന് കീഴിലെ പ്രൊക്യുർമെന്റ്

4 സീനിയർ ക്വാണ്ടിറ്റി സർവേയർ- ഇൻഫ്രാസ്ട്രക്ച്ചർ കോൺട്രാക്ട്സ്

വകുപ്പ്- പ്രൊക്യുർമെന്റ്

അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 30

5 ചീഫ് സ്പെഷ്യലിസ്റ്റ്- സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ അനാലിസിസ്

വകുപ്പ് റോഡ് ആൻഡ് ട്രാൻസ് പോർട്ട് അതോറിയിട്ടിലെ എ​ന്റ‍പ്രൈസസ് കമാൻഡ് ആൻഡ് കൺട്രോൾ

അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

6 സീനയർ ഇ​ന്റേണൽ ഓഡിറ്റർ

ദുബൈ കൾച്ചറിലെ ഇ​ന്റേണൽ ഓഡിറ്റ്

അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

7 ഡിജിറ്റൽ കണ്ട​ൻ​ന്റ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്

ദുബൈ കൾച്ചറിലെ മാർക്കറ്റിങ്, പ്രമോഷൻ ആൻഡ് ഈവ​ന്റ്സ്

അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

8 അറബിക്/ ഇംഗ്ലീഷ് കോപ്പി റൈറ്റർ

ഹംദൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റിയിലെ മാർക്കറ്റിങ് പ്രമോഷൻ ആൻഡ് ഈവ​ന്റ്സ്

ഇപ്പോൾ അപേക്ഷിക്കാം

9 സീനിയർ ഡാറ്റാ അനാലിസിസ് സ്പെഷ്യലിസ്റ്റ്

ദുബൈ കൾച്ചർ അഡ്മിനിസ്ട്രേഷൻ

അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ നാല്

10 കോർപ്പറേറ്റ് എക്സലൻസ് സ്പെഷ്യലിസ്റ്റ്

ദുബൈ കൾച്ചർ അഡ്മിനിസ്ട്രേഷൻ

അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 08

11ട്രെയിനിങ് കോഴ്സസ് സെയിൽസ് എക്സിക്യൂട്ടീവ്

ഹംദൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റിയിലെ സെയിൽസ് ആൻഡ് കസ്റ്റമർ സർവീസ്

ഇപ്പോൾ അപേക്ഷിക്കാം

12 അക്കൗണ്ട​ന്റ് - ജുഡീഷ്യൽ എക്സിക്യൂഷൻ അഫയേഴ്സ്

ലീഗൽ അഫയേഴ്സിൽ സപ്പോട്ട് സർവീസ് ഡയറക്ടറേറ്റ്

നവംബർ 11 വരെ അപേക്ഷിക്കാം

13 ചൈൽഡ് കെയർ സൂപ്പർവൈസർ

ദുബൈ ഫൗണ്ടേഷൻ പോർ വുമൺ ആൻഡ് ചിൽഡ്രനിലെ സഷ്യ കെയർ ആൻഡ് ഡെവലപ്മെ​ന്റ്

14 സ്ട്രാറ്റജിക് പ്ലാനിങ് സ്പെഷ്യലിസ്റ്റ്

സ്ട്രാറ്റജിക് പ്ലാനിങ്

അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ നാല്

15 സീനിയർ ചീഫ് എഞ്ചിനിയർ - ഫ്രൈറ്റ്മാനേജ്മെന്റ്

ട്രാഫിക് വകുപ്പ്

അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28

Job News: Dubai’s official job portal, dubaicareers lists job vacancies across government departments skilled expats can apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

SCROLL FOR NEXT