യുകെയിൽ മാസ്റ്റേഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് കോമൺവെൽത്ത് ഷെയേർഡ് സ്കോളർഷിപ്പ് 2027–28 വഴി അവസരം. കോമൺവെൽത്ത് സ്കോളർഷിപ്പ് കമ്മീഷൻ (CSC) യുകെയിലെ സർവകലാശാലകളുമായി ചേർന്ന് ആണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്യൂഷൻ ഫീസ്, വിമാനയാത്രാ ചെലവ്, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ ലഭിക്കും.. 2027 സെപ്റ്റംബർ–ഒക്ടോബർ അധ്യയന വർഷത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സുകൾക്കാണ് സ്കോളർഷിപ്പ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 8.
പഠനത്തിനുള്ള മുഴുവൻ ട്യൂഷൻ ഫീസും
യുകെയിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ ചെലവ്
പ്രതിമാസ ജീവിതച്ചെലവിനുള്ള സ്റ്റൈപ്പൻഡ്
വസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള അലവൻസ്
തീസിസ് അല്ലെങ്കിൽ ഡിസർട്ടേഷൻ തയ്യാറാക്കുന്നതിനുള്ള ഗ്രാന്റ്
പഠനവുമായി ബന്ധപ്പെട്ട യാത്രകൾക്കുള്ള സഹായം.
ഇന്ത്യ ഉൾപ്പെടെയുള്ള അർഹമായ കോമൺവെൽത്ത് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
അംഗീകൃത ബിരുദം ഉണ്ടായിരിക്കണം.
യുകെയിലെ പഠനച്ചെലവ് സ്വയം വഹിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരായിരിക്കണം.
ബന്ധപ്പെട്ട രാജ്യത്ത് സ്ഥിരതാമസക്കാരായിരിക്കണം.
സർവകലാശാലയുടെയും കോഴ്സിന്റെയും പ്രവേശന യോഗ്യതകൾ പാലിക്കണം.
മുൻപത്തെ പഠനവും ജോലിയും സംബന്ധിച്ച സ്കോളർഷിപ്പ് നിബന്ധനകളും പാലിക്കണം.
സ്കോളർഷിപ്പിന് അർഹമായ യുകെ സർവകലാശാലയും മാസ്റ്റേഴ്സ് കോഴ്സും തിരഞ്ഞെടുക്കുക.
സർവകലാശാലയുടെ വെബ്സൈറ്റ് വഴി കോഴ്സിന് അപേക്ഷിക്കുക.
CSC Central വഴി സ്കോളർഷിപ്പിന് പ്രത്യേകം അപേക്ഷിക്കുക.
വിദ്യാഭ്യാസ യോഗ്യതകൾ, പഠനലക്ഷ്യങ്ങൾ, തൊഴിൽ പരിചയം തുടങ്ങിയ വിവരങ്ങൾ നൽകുക.
ആവശ്യമായ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും റഫറിമാരുടെ വിവരങ്ങളും സമർപ്പിക്കുക.
വിവരങ്ങൾ പരിശോധിച്ച് അപേക്ഷ പൂർത്തിയാക്കുക.
അവസാന തീയതി: 8 ഡിസംബർ 2026, വൈകിട്ട് 4 മണി GMT (ഇന്ത്യൻ സമയം രാത്രി 9.30)
പഠനം ആരംഭിക്കുന്നത്: 2027 സെപ്റ്റംബർ–ഒക്ടോബർ കാലയളവിൽ
ഔദ്യോഗിക വെബ്സൈറ്റ്: https://cscuk.fcdo.gov.uk/scholarships/commonwealth-shared-scholarships-applications/
അപേക്ഷിക്കുന്നതിന് മുമ്പ് അംഗീകൃത കോഴ്സുകളുടെ പട്ടികയും യോഗ്യതാ മാനദണ്ഡങ്ങളും സർവകലാശാലയുടെ പ്രവേശന വ്യവസ്ഥകളും ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കുക.
ഈ ഘട്ടംഘട്ടമായ അപേക്ഷാ നടപടികൾ CSC-യുടെ ഔദ്യോഗിക മാർഗനിർദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates