You can study Gen AI and Prompt Engineering, get Microsoft certificate; Job training for the differently-abled at NIPMAR  Freepik.com
Career

ജെൻ എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനീയറിങ് പഠിക്കാം, മൈക്രോസോഫ്റ്റ് സർട്ടിഫിക്കറ്റ് നേടാം;ഭിന്നശേഷിക്കാർക്ക് നിപ്മറിൽ തൊഴിൽ പരിശീലനം

പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് സെപ്റ്റംബർ 26 മുതൽ അടയ്ക്കാം

സമകാലിക മലയാളം ഡെസ്ക്

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

അസാപ് കേരളയുടെ ജനറേറ്റീവ് എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനീയറിങ് കോഴ്‌സിൽ ഇപ്പോൾ അപേക്ഷിക്കാം.

പി ജി ആയുർവേദ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കാണ് നിപ്മറിൽ പരിശീലനം നൽകും.

ജെൻ എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനീയറിങ് കോഴ്‌സ്

അസാപ് കേരളയുടെ ജനറേറ്റീവ് എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനീയറിങ് കോഴ്‌സിൽ പ്രവേശനം ആരംഭിച്ചു.

150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ ജനറേറ്റീവ് എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനീയറിങ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ അത്യാധുനിക നൈപുണികൾ നേടാം.

അസാപ് കേരളയുടെ സർട്ടിഫിക്കേഷനോടൊപ്പം മൈക്രോസോഫ്റ്റ് സർട്ടിഫിക്കറ്റ് നേടാനും അവസരം.

ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9495999604, 9495999630.

പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ

2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് സെപ്റ്റംബ‍ർ 26 മുതൽ ഒക്ടോബർ ഏഴ് വരെ പിഴയില്ലാതെയും എട്ട് മുതൽ ഒമ്പത് വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് രണ്ട് മണി മുതൽ അ‍ഞ്ച് മണി വരെ) അടയ്ക്കാം.

അപേക്ഷകർ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കണം.

ഗ്രേഡിങ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: xequivalency.kerala.gov.in.

പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് കോളജ് ഓപ്ഷൻ

2025 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ സെപ്റ്റംബർ 29 നകം കോളജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തുന്നതല്ല.

ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്റ് സെപ്റ്റംബർ 30 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560361, 362, 363, 364.

ഭിന്നശേഷിക്കാർക്ക് നിപ്മറിൽ തൊഴിൽ പരിശീലനം

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് തൊഴിൽപരിശീലനം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കാണ് പരിശീലനം നൽകുക. കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്‌സ്, ഹോർട്ടികൾച്ചർ നഴ്‌സറി മാനേജ്‌മെന്റ് ആൻഡ് ഓർഗാനിക് ഫാമിങ്, ഹൗസ് കീപ്പിങ് മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം-വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്.

വിദഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുകയെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. തൊഴിൽ-പഠന പരിശീലനത്തോടൊപ്പം സാമൂഹിക ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരിശീലനം നൽകുന്നുണ്ട്. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 30നകം 8330850136 ഫോൺ നമ്പറിൽ ബന്ധപ്പെടണം.

പി ജി ആയുർവേദം ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ പി ജി ആയുർവേദ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ലാണ് പ്രസിദ്ധീകരിച്ചത്. ഫോൺ: 0471-2332120, 0471-2338487.

Education News: Training will be provided at NIPMAR to differently-abled youth between the ages of eighteen and thirty. ASAP Kerala's Generative AI and Prompt Engineering Course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT