GIMS Recruitment 2026 Staff Nurse Vacancies in Greater Noida 
Career

നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

കേരളം ഉൾപ്പെടെയുള്ള ഏത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ഗ്രേറ്റർ നോയിഡ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (GIMS)സ്റ്റാഫ് നഴ്സ് തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 100 ഒഴിവുകളാണ് ഉള്ളത്. കേരളം ഉൾപ്പെടെയുള്ള ഏത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും

  • B.Sc Nursing (4 വർഷത്തെ കോഴ്സ്) അല്ലെങ്കിൽ Post Basic B.Sc Nursing പാസായിരിക്കണം.

  • അല്ലെങ്കിൽ GNM Diploma ഉള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ ഡിപ്ലോമയ്ക്ക് ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള (50 bedded) ആശുപത്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

  • ഏതെങ്കിലും സംസ്ഥാന നഴ്സിംഗ് കൗൺസിലിലോ ഇന്ത്യൻ നഴ്സിങ് കൗൺസിലിലോ (INC) രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

പ്രായപരിധി

  • 21 വയസ്സ് മുതൽ 40 വയസ്സ് വരെ (01 ജൂലൈ 2026 അടിസ്ഥാനമാക്കി).

  • ഉത്തർപ്രദേശ് സ്വദേശികളായ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ഇളവുകൾ ലഭിക്കില്ല.

പരീക്ഷാ രീതിയും സിലബസും

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് (MCQ) ചോദ്യങ്ങൾ ആണ് ഉണ്ടാകുക. നഴ്സിങ് സിലബസിൽ നിന്നുള്ള 80% തിയറിയും 20% പ്രാക്ടിക്കൽ നോളജും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആണ് പരീക്ഷയ്ക്ക് വരിക.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ചോദ്യപ്പേപ്പർ ലഭിക്കും. ഓരോ തെറ്റായ ഉത്തരത്തിനും 0.25 (1/4) മാർക്ക് കുറയ്ക്കും.ഡൽഹി/NCR, ലഖ്‌നൗ, ഗൊരഖ്‌പൂർ, വാരണാസി എന്നിവടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.gims.ac.in/assets/pdf/DetailedAdv1.pdf

GIMS Recruitment 2026 Staff Nurse Vacancies in Greater Noida

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്‌പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തി; കരാര്‍ നല്‍കിയത് നടപടിക്രമം പാലിക്കാതെ; മെസി സന്ദര്‍ശനത്തില്‍ മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല'

'എന്തൊരു നടനാണ്, എങ്ങനെയാണ് ഇങ്ങനെ പെർഫോം ചെയ്യാൻ കഴിയുന്നത്'; ഫഹദിനൊപ്പമുള്ള അനുഭവം പറഞ്ഞ് ദുഷാര

'ആ ചിത്രത്തിലുള്ളത് സുഹൃത്തിന്റെ കുടുംബം; സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാല്‍ ബിജെപി അപവാദം മാത്രം ചിന്തിക്കുന്നു'

'മാവേലിയെ എന്തിനാ ചവിട്ടിത്താഴ്ത്തിയത്?'; ഫീഡ് കത്തിച്ച് ഷൈന്‍ ടോം ചാക്കോ; ഇങ്ങേര് തുമ്മിയാലും പോയ്ന്റാണെന്ന് ആരാധകര്‍

ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; പൊലീസിനെയും യാത്രക്കാരെയും വട്ടംകറക്കിയ യുവാവ് പിടിയിൽ