ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് സ്പെഷ്യലിസ്റ്റ് ഓഫീസർ (Specialist Officer) തസ്തികകളിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി ജനറൽ മാനേജർ (DGM), അസിസ്റ്റന്റ് ജനറൽ മാനേജർ (AGM), മാനേജർ തസ്തികകളിലായി ആകെ 31 ഒഴിവുകളാണുള്ളത്. ബിരുദം മുതൽ യോഗയതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 26.
ഡെപ്യൂട്ടി ജനറൽ മാനേജർ (Grade D) – 8 ഒഴിവുകൾ
അസിസ്റ്റന്റ് ജനറൽ മാനേജർ (Grade C) – 4 ഒഴിവുകൾ
മാനേജർ (Grade B) – 19 ഒഴിവുകൾ
ആകെ ഒഴിവുകൾ: 31
ഓഡിറ്റ് – ഇൻഫർമേഷൻ സിസ്റ്റം (IS)
ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് (Premises)
ലീഗൽ
സെക്യൂരിറ്റി
ഡെപ്യൂട്ടി ജനറൽ മാനേജർ: ₹2.04 ലക്ഷം
അസിസ്റ്റന്റ് ജനറൽ മാനേജർ: ₹1.69 ലക്ഷം
മാനേജർ: ₹1.29 ലക്ഷം
1. ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്
വിദ്യാഭ്യാസ യോഗ്യത: സിവിൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് B.E./B.Tech.
പ്രവൃത്തിപരിചയം: DGM തസ്തികയ്ക്ക് കുറഞ്ഞത് 10 വർഷവും, മാനേജർ തസ്തികയ്ക്ക് 4 വർഷവും ബന്ധപ്പെട്ട എഞ്ചിനീയറിങ് മേഖലയിൽ പ്രവൃത്തിപരിചയം ആവശ്യമാണ്.
ലീഗൽ (Legal)
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം (LLB).
പ്രവൃത്തിപരിചയം: DGM തസ്തികയ്ക്ക് കുറഞ്ഞത് 10 വർഷവും, മാനേജർ തസ്തികയ്ക്ക് 4 വർഷവും ലോ ഓഫീസർ അല്ലെങ്കിൽ അഭിഭാഷകനായി ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം വേണം.
വിദ്യാഭ്യാസ യോഗ്യത: IT / ഇലക്ട്രോണിക്സ് / കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ B.E./B.Tech, അല്ലെങ്കിൽ M.Sc./MCA/M.Tech, അല്ലെങ്കിൽ സാധുവായ CISA സർട്ടിഫിക്കേഷനോടുകൂടിയ സയൻസ് ബിരുദം.
പ്രവൃത്തിപരിചയം: AGM തസ്തികയ്ക്ക് കുറഞ്ഞത് 7 വർഷവും, മാനേജർ തസ്തികയ്ക്ക് 4 വർഷവും പ്രവൃത്തിപരിചയം വേണം. IS Audit / Cyber Security Audit മേഖലയിൽ നിർദ്ദിഷ്ട പരിചയം നിർബന്ധമാണ്.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പ്രവൃത്തിപരിചയം: സൈന്യം, നാവികസേന, വ്യോമസേന, പൊലീസ് അല്ലെങ്കിൽ പാരാമിലിട്ടറി വിഭാഗങ്ങളിൽ നിർദ്ദിഷ്ട റാങ്കിൽ കുറഞ്ഞത് 4 വർഷത്തെ സേവനപരിചയം ഉണ്ടായിരിക്കണം. ബാങ്കിംഗ് സുരക്ഷാ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഓൺലൈൻ അപേക്ഷ ആരംഭം: 2026 ജൂലൈ 14
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 26
യോഗ്യത നിർണയിക്കുന്ന തീയതി: 2026 ജൂലൈ 1
യോഗ്യരായ ഉദ്യോഗാർഥികൾക്ക് IDBI ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വായിച്ച് യോഗ്യതയും പ്രവൃത്തിപരിചയവും ഉറപ്പാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates