Indian Institute of Technology announces vacancies in non teaching positions. IIT Madras
Career

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ജോലി നേടാം; നോൺ-ടീച്ചിങ് തസ്തികകളിൽ ഒഴിവുകൾ

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26 ഒക്ടോബർ 2025. നിയമനം ലഭിക്കുന്നവർക്ക് ലെവൽ -3 മുതൽ ലെവൽ -12 വരെയുള്ള ശമ്പളമാകും ലഭിക്കുക.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) മദ്രാസിൽ ജോലി നേടാൻ അവസരം. നോൺ-ടീച്ചിങ് തസ്തികകളിലാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ എഞ്ചിനീയർ, ജൂനിയർ അസിസ്റ്റന്റ്,സീനിയർ ടെക്നിക്കൽ ഓഫീസർ തുടങ്ങിയ തസ്തികകളിലായി 36 ഒഴിവുകളുണ്ട്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26 ഒക്ടോബർ 2025. നിയമനം ലഭിക്കുന്നവർക്ക് ലെവൽ -3 മുതൽ ലെവൽ -12 വരെയുള്ള ശമ്പളമാകും ലഭിക്കുക.

വിദ്യാഭ്യാസ യോഗ്യത

ഡെപ്യൂട്ടി രജിസ്ട്രാർ: കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം.

സീനിയർ ടെക്നിക്കൽ ഓഫീസർ: കുറഞ്ഞത് 55% മാർക്കോടെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, അല്ലെങ്കിൽ കെമിസ്ട്രി എന്നിവയിൽ എം.ഇ/എം.ടെക് അല്ലെങ്കിൽ ബി.ഇ/ബി.ടെക്/എം.എസ്‌സി.

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ): കുറഞ്ഞത് 55% മാർക്കോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ഇ/ബി.ടെക് പാസായിരിക്കണം.

എച്ച് വി എ സി ഓഫീസർ: കുറഞ്ഞത് 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ഇ/ബി.ടെക് പാസായിരിക്കണം.

ടെക്നിക്കൽ ഓഫീസർ: കുറഞ്ഞത് 55% മാർക്കോടെ ഫിസിയോതെറാപ്പി/ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദം.

അസിസ്റ്റന്റ് രജിസ്ട്രാർ: കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ): കുറഞ്ഞത് 55% മാർക്കോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ എം.ഇ/എം.ടെക് അല്ലെങ്കിൽ ബി.ഇ/ബി.ടെക്.

ജൂനിയർ എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ/എച്ച് വി എ സി): 60% മാർക്കോടെ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലയിൽ ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

ജൂനിയർ അസിസ്റ്റന്റ്: കുറഞ്ഞത് 60% മാർക്കോടെ ആർട്സ്, സയൻസ് അല്ലെങ്കിൽ ഹ്യുമാനിറ്റീസ് (കൊമേഴ്‌സ് ഉൾപ്പെടെ) എന്നിവയിൽ ബിരുദവും കമ്പ്യൂട്ടർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും.

ആദ്യഘട്ടത്തിൽ എല്ലാ ഉദ്യോഗാർത്ഥികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകും നടത്തുക. അത് വിജയകരമായി പൂർത്തിയാക്കുന്നവരെ സ്കിൽ ടെസ്റ്റ് / പ്രൊഫഷണൽ കോംപിറ്റൻസ് ടെസ്റ്റിന് ക്ഷണിക്കും. ജൂനിയർ അസിസ്റ്റന്റ് പോലുള്ള തസ്തികകൾക്ക്,ടൈപ്പിംഗ് ടെസ്റ്റും കമ്പ്യൂട്ടർ പ്രാവീണ്യത്തെക്കുറിച്ചുള്ള ഒരു ടെസ്റ്റും (CPT) ഉൾപ്പെട്ടേക്കാം.

ട്രേഡ് ടെസ്റ്റ് / പ്രൊഫഷണൽ കോംപിറ്റൻസ് ടെസ്റ്റ് ജൂനിയർ എഞ്ചിനീയർ പോലുള്ള സാങ്കേതിക തസ്തികകൾകൾക്കാണ്. നിർദ്ദിഷ്ട എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രായോഗിക കഴിവുകളും അറിവും ഇതിലൂടെ പരിശോധിക്കും. ഉയർന്ന തലത്തിലുള്ള തസ്തികകൾക്ക് (ഗ്രൂപ്പ് എ) രണ്ടാം ഘട്ടത്തിൽ വ്യക്തിഗത അഭിമുഖം ഉണ്ടായിരിക്കും.

പ്രായപരിധി,എക്സ്‌പീരിയൻസ്,അപേക്ഷ ഫീസ്,തുടങ്ങിയ വിവരങ്ങൾ അറിയാൻ https://www.iitm.ac.in/ സന്ദർശിക്കുക.

Job alert: Indian Institute of Technology announces vacancies in non teaching positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

SCROLL FOR NEXT