ഇന്ത്യാ ഗവൺമെന്റിന്റെ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി (SPMCIL)ന് കീഴിലെ മിന്റുകളിൽ വിവിധ തസ്തികതകളിലായി 94 ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ച് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ യൂണിറ്റായ ഇന്ത്യ ഗവൺമെന്റ് മിന്റി (IGM) ലാണ് ഒഴിവുകൾ ഐജിഎമ്മിലെ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലെ മിന്റുകളിലായി 94 ഒഴിവുകളുള്ളാണ് ഉള്ളത്.
സൂപ്പർവൈസർ (അസ്സേ, ടെക്നിക്കൽ ഓപ്പറേഷൻസ്-മെക്കാനിക്കൽ/ഇലക്ട്രിക്കൽ/മെറ്റലർജി), എൻഗ്രേവർ (ശിൽപ്പം/മെറ്റൽ വർക്ക്സ്), ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്, ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്, ജൂനിയർ ടെക്നീഷ്യൻ ( ലബോറട്ടറി അസിസ്റ്റന്റ്, ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാന്റ് അറ്റൻഡന്റ് ഓപ്പറേറ്റർ) എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യതയും താൽപ്പര്യവമുള്ളവർ ഓൺലൈൻ ആയി അപേക്ഷകൾ നൽകണം. ഇന്ന് പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27 ഉച്ചയ്ക്ക് 02.59 (14.59) വരെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിമുതൽ സജീവമായിട്ടുണ്ട്.
സൂപ്പർവൈസർ (L-S1): 27,600–95,910 രൂപ സ്കെയിലിൽ
എൻഗ്രേവർ/ജൂനിയർ ഓഫീസ് അസിസ്റ്റന്റ്/ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്/ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്/ലാബ് അസിസ്റ്റന്റ് (L-B3/L-B4): ലെവൽ അടിസ്ഥാനമാക്കി 21,540–77,160 രൂപയും 23,910–85,570 രൂപയും സ്കെയിലിൽ
ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാന്റ് അറ്റൻഡന്റ് ഓപ്പറേറ്റർ,) (L-W1): 18,780–67,390 രൂപ സ്കെയിലിൽ
സൂപ്പർവൈസർ: 18-30
എൻഗ്രേവർ: 18-28
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്: 18-28
ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ് :18-28
ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്: 18-28
ലബോറട്ടറി അസിസ്റ്റന്റ്: 18-28
ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാന്റ് അറ്റൻഡന്റ് ഓപ്പറേറ്റർ,) :18-25
അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട സ്ട്രീമിൽ (കെമിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/മെറ്റലർജി) ഒന്നാം ക്ലാസ് ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഉയർന്ന യോഗ്യത, അതായത് ബന്ധപ്പെട്ട വിഷയത്തിൽ ബി ടെക്/ബിഇ/ബി എസ്‌സി എൻജിനീയറിങ് .
അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 55% മാർക്കോടെ ഫൈൻ ആർട്‌സിൽ (ശിൽപം അല്ലെങ്കിൽ മെറ്റൽ വർക്ക്സ്) ബിരുദം
ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിങ്ങിൽ നിർദ്ദിഷ്ട വേഗതയും
ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഹിന്ദി ടൈപ്പിങ്ങിൽ നിർദ്ദിഷ്ട വേഗതയും
കെമിസ്ട്രി ഒരു പ്രധാന വിഷയമായി പഠിച്ച് 55% മാർക്കോടെ ബി എസ്‌സി ബിരുദം. നേടിയിരിക്കണം.
അപേക്ഷകർക്ക് ബന്ധപ്പെട്ട ട്രേഡിൽ (ഫിറ്റർ/ടർണർ/ഇലക്ട്രീഷ്യൻ/കാർപെൻട്രി/മെൽറ്റർ/കെമിക്കൽ പ്ലാന്റ് ഓപ്പറേറ്റർ/ഗോൾഡ്സ്മിത്ത്) NCVT/SCVT അംഗീകരിച്ച ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 27 ഉച്ചയ്ക്ക് 02.59 (14.59) വരെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates