Indian Army Dental Corps Recruitment 2026 37 SSC Vacancies for BDS MDS Candidates Apply Online Before October 22. @UBArea_IA
Career

ആർമി ഡെന്റൽ കോർപ്സിൽ 37 ഒഴിവുകൾ; BDS,MDS യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന് (DGAFMS) കീഴിലാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ ആർമിയുടെ ഡെന്റൽ കോർപ്സിൽ നിയമനം നടത്താനുള്ള വിജ്ഞാപനം എസ്.എസ്.സി പുറത്തിറക്കി. ആകെ 37 ഒഴിവുകളാണ് ഉള്ളത്. ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന് (DGAFMS) കീഴിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22.

യോഗ്യത

അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബി.ഡി.എസ് ബിരുദം അല്ലെങ്കിൽ എം.ഡി.എസ് യോഗ്യതയുള്ളവർക്കും അവസരമുണ്ട്.

സംസ്ഥാന ഡെന്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡെന്റൽ പ്രാക്ടീഷണറായിരിക്കണം.

2026 ജൂൺ 30നകം നിർബന്ധിത ഒരു വർഷത്തെ കമ്പൾസറി റൊട്ടേറ്ററി ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.

കൂടാതെ 2026 മേയ് 2ന് നടന്ന NEET (MDS)-2026 പരീക്ഷയിൽ നിർബന്ധമായും പങ്കെടുത്തിരിക്കണം.

ഡെന്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് 2026 ഡിസംബർ 31 വരെ സാധുത ഉണ്ടായിരിക്കണം.

പ്രായപരിധി

2026 ഡിസംബർ 31ന് പരമാവധി 45 വയസാണ്. സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് ക്യാപ്റ്റൻ റാങ്കിലാണ് നിയമനം ലഭിക്കുക. 7-ാം കേന്ദ്ര ശമ്പള കമ്മിഷൻ പ്രകാരം ലെവൽ 10B പ്രകാരം 61,300–1,20,900 രൂപ വരെ ശമ്പളം ലഭിക്കാം.

നോൺ-പ്രാക്ടീസിങ് അലവൻസ്, ഡിയർനസ് അലവൻസ്, എച്ച്ആർഎ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. നിയമന സ്ഥലവും സേവന സാഹചര്യങ്ങളും അനുസരിച്ച് മറ്റ് അലവൻസുകൾക്കും അർഹതയുണ്ടാകും.

തിരഞ്ഞെടുപ്പ്

NEET (MDS)-2026 സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യം ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക. ഓരോ ഒഴിവിലേക്കും പരമാവധി 10 പേരെന്ന 1:10 അനുപാതത്തിലാണ് അഭിമുഖത്തിലേക്ക് വിളിക്കുക.

ഷോർട്ട്‌ലിസ്റ്റ് ചെയ്തവർ ന്യൂഡൽഹിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

SSC നിയമനത്തിനുള്ള അന്തിമ മെറിറ്റ് ലിസ്റ്റ് അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്.

അഭിമുഖത്തിൽ വിജയിക്കുന്നവർ തുടർന്ന് ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന്റെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://join.afms.gov.in/

Indian Army Dental Corps Recruitment 2026 37 SSC Vacancies for BDS MDS Candidates Apply Online Before October 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും; എസ്പി വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

39ല്‍ നിന്ന് 7% ബോഡി ഫാറ്റിലേക്ക്, 'ജിമ്മില്‍ നിന്ന് ഇറങ്ങാന്‍ അമ്മ വിളിക്കേണ്ടി വന്നു'; കാര്‍ത്തിക് ആര്യന്റെ ട്രാന്‍സ്ഫര്‍മേഷന്‍

പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടണ്ട! പിടിക്കപ്പെട്ടാല്‍ വന്‍പിഴ

'അച്ഛനെ കണ്ടത് എനിക്കോർമയില്ല, ഇതുപോലെ ഫോട്ടോയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളത്'; അച്ഛന്റെ ഓർമയിൽ അഞ്ജലി