Indian Bank has invited applications for the recruitment of 1,500 apprentices. FILE
Career

ഇന്ത്യൻ ബാങ്കിൽ 1500 ഒഴിവുകൾ; ബിരുദം യോഗ്യത, കേരളത്തിലും അവസരം

തിരഞ്ഞെടുപ്പ് പ്രധാനമായും രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. 100 മാർക്കിന്റെ ഓൺലൈൻ പരീക്ഷയാണ് ആദ്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ ബാങ്കിൽ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 1500 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

യോഗ്യത

വിദ്യാഭ്യാസം: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.

പ്രായപരിധി: 20 നും 28 നും ഇടയിൽ (01.11.2026 തീയതി അനുസരിച്ചു)

SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PwBD) 10 വർഷവും പ്രായമിളവ് ലഭിക്കും.

സ്റ്റൈപ്പൻഡും കാലാവധിയും

പരിശീലന കാലാവധി 12 മാസമാണ്. പ്രതിമാസ സ്റ്റൈപ്പൻഡ് മെട്രോ / അർബൻ ശാഖകളിൽ 15000 രൂപയും റൂറൽ / സെമി-അർബൻ ശാഖകളിൽ 12,300 രൂപ ആയിരിക്കും.

അപേക്ഷാ ഫീസ്

  • General / OBC / EWS വിഭാഗക്കാർക്ക്: 800 രൂപ

  • SC / ST / PwBD (ഭിന്നശേഷിക്കാർ) വിഭാഗക്കാർക്ക്: 175 രൂപ

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പ് പ്രധാനമായും രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. 100 മാർക്കിന്റെ ഓൺലൈൻ പരീക്ഷയാണ് ആദ്യം. ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ് നടത്തുന്നത്. റീസണിംഗ്,കമ്പ്യൂട്ടർ നോളജ് ,ഇംഗ്ലീഷ് ഭാഷ ,ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ,ജനറൽ/ബാങ്കിംഗ് അവയർനസ്സ് എന്നിങ്ങനെയാണ് വിഷയങ്ങൾ.

രണ്ടാം ഘട്ടം പ്രാദേശിക ഭാഷാ പരീക്ഷയാണ്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ അറിയണം 8, 10 അല്ലെങ്കിൽ 12 ക്ലാസുകളിൽ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചവർക്ക് ഈ പരീക്ഷ എഴുതേണ്ടതില്ല.

എങ്ങനെ അപേക്ഷിക്കാം?

  1. ആദ്യം നാഷണൽ അപ്രന്റീഷിപ്പ് ട്രെയിനിംഗ് സ്കീം (NATS 2.0) പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

  2. അതിനുശേഷം ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.indianbank.in) വഴിയോ NATS പോർട്ടൽ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://indianbank.bank.in/documents

Indian Bank has invited applications for the recruitment of 1,500 apprentices.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

80-ാം ഏകദിന അര്‍ധ ശതകം, കളം നിറഞ്ഞ് കിങ് കോഹ്ലി; കിവികള്‍ക്കെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനം വകുപ്പ് അംബാസഡര്‍മാര്‍, ഉത്തരവിറങ്ങി

അഗ്നിവീറുകളില്‍ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തി; 75 ശതമാനം പേര്‍ക്ക് രണ്ടു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കി കേന്ദ്രം

ബാലറ്റിൽ വോട്ട് ചെയ്തിട്ടും അമേരിക്കയിൽ മണിക്കൂറുകൾക്കകം ഫലം വരുന്നത് എങ്ങനെ?

Dhanalekshmi DL 76 lottery result|ഒരു കോടിയുടെ ഒന്നാം സമ്മാനം; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു