Indian Overseas Bank Invites Applications for 750 Apprentice Posts 
Career

ബാങ്ക് ജോലിയാണോ ലക്ഷ്യം? ഡിഗ്രി മതി! ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അവസരം; 750 ഒഴിവുകൾ

ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലടക്കം നിരവധി ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 .

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB) അപ്രന്റിസ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 750 ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലടക്കം നിരവധി ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 .

അപ്രന്റിസ്ഷിപ്പ് ആക്ട്, 1961 പ്രകാരമാണ് നിയമനം. അപേക്ഷകർ NATS, NAPS, BEEP പോർട്ടലുകൾ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ പരീക്ഷ ഓഗസ്റ്റ് 2-ന് നടത്താനാണ് സാധ്യത. കേരളത്തിൽ 33 ഒഴിവുകൾ ഉൾപ്പെടെ രാജ്യത്താകെ 750 ഒഴിവുകളാണുള്ളത്. തമിഴ്നാട് (200), ഉത്തർപ്രദേശ് (110), മഹാരാഷ്ട്ര (85), ഡൽഹി (53) എന്നിവിടങ്ങളിലാണ് കൂടുതൽ ഒഴിവുകൾ.

യോഗ്യത

  • കേന്ദ്ര സർക്കാർ അംഗീകരിച്ച സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

  • 2026 ജൂലൈ 31-നോ അതിന് മുമ്പോ ഫലം പ്രസിദ്ധീകരിച്ചിരിക്കണം.

പ്രായപരിധി

  • 2026 ജൂലൈ 1 അടിസ്ഥാനമാക്കി 20 മുതൽ 28 വയസ് വരെ.

  • എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

സ്റ്റൈപ്പൻഡ്

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 14,000 രൂപ മുതൽ 15,500 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. സർക്കാർ വിഹിതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മുഖേന ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ (ആവശ്യമെങ്കിൽ), രേഖാ പരിശോധന,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ഓൺലൈൻ പരീക്ഷയിൽ ജനറൽ/ഫിനാൻഷ്യൽ അവെയർനസ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് & റീസണിംഗ്, കംപ്യുട്ടർ /സബ്ജക്ട് നോളജ് എന്നീ വിഷയങ്ങളിൽ നിന്ന് ആകെ 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കുമായി ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

https://www.iob.bank.in/documents/d/guest/web-ad-750-vac-2026-27

Indian Overseas Bank Invites Applications for 750 Apprentice Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

ഷാനവാസിന്റെ മരണത്തിൽ ദൂരൂഹത നീക്കാൻ നടപടി തുടങ്ങി; മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നു

പിഎം ശ്രീയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡിന്റെ 'ചെക്ക്'; സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ്

അന്‍സിബയെ ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തി; ഐസ്‌ഐയെ മുന്നിലിരുത്തി ചോദ്യം ചെയ്തത് ലക്ഷ്മി പ്രിയ; എഫ്‌ഐആര്‍ വിവരങ്ങള്‍

മുസ്ലീങ്ങള്‍ മറ്റുമതക്കാരെ വിവാഹം കഴിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം; നിര്‍ദേശവുമായി വഖഫ് ബോര്‍ഡ്; വിവാദം