ISRO SAC Recruitment 48 Vacancies for JRF, RA and Project Scientist 
Career

ISRO-യിൽ ജോലി നേടാം: റിസർച്ച് ഫെലോ, സയന്റിസ്റ്റ്, റിസർച്ച് അസോസിയേറ്റ് തസ്തിക; 48 ഒഴിവുകൾ !

ജൂനിയർ റിസർച്ച് ഫെലോ, പ്രോജക്ട് സയന്റിസ്റ്റ്-I, റിസർച്ച് അസോസിയേറ്റ് വിഭാഗങ്ങളിൽ ആയി 48 ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഐഎസ്ആർഒയുടെ (ISRO) കീഴിലുള്ള അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (SAC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ജൂനിയർ റിസർച്ച് ഫെലോ, പ്രോജക്ട് സയന്റിസ്റ്റ്-I, റിസർച്ച് അസോസിയേറ്റ് വിഭാഗങ്ങളിൽ ആയി 48 ഒഴിവുകൾ. ബിരുദാനന്തര ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

തസ്തികയും ആകെ ഒഴിവുകളും

  • ജൂനിയർ റിസർച്ച് ഫെലോ (JRF)- 33

  • റിസർച്ച് അസോസിയേറ്റ് (RA)- 08

  • പ്രോജക്ട് സയന്റിസ്റ്റ്-I (PS-I)- 07

തസ്തിക തിരിച്ചുളള വിദ്യാഭ്യാസ യോഗ്യതകൾ

ജൂനിയർ റിസർച്ച് ഫെലോ (JRF)

  • ബന്ധപ്പെട്ട വിഷയങ്ങളിൽ M.E. / M.Tech. / M.Sc. അല്ലെങ്കിൽ B.E. / B.Tech. പാസായിരിക്കണം.

  • വിഷയങ്ങൾ: സെമികണ്ടക്ടർ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, വിഎൽഎസ്ഐ (VLSI), ഫിസിക്സ്, മാത്തമാറ്റിക്സ്, അറ്റ്മോസ്ഫെറിക് സയൻസ്, ജിയോ-ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, ജിയോ-ഇൻഫോർമാറ്റിക്സ് തുടങ്ങിയവ.

  • JRF അപേക്ഷകർ NET, GATE അല്ലെങ്കിൽ സമാനമായ ദേശീയ പരീക്ഷകൾ വിജയിച്ചിരിക്കണം.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.sac.gov.in/

റിസർച്ച് അസോസിയേറ്റ്

  • ബന്ധപ്പെട്ട വിഷയങ്ങളിൽ Ph.D. ഉണ്ടായിരിക്കണം.

  • അല്ലെങ്കിൽ, M.E. / M.Tech.-ന് ശേഷം ഗവേഷണം, അധ്യാപനം അല്ലെങ്കിൽ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും കൂടാതെ SCI ജേണലിൽ ഒരു ഗവേഷണ പ്രബന്ധമെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.

പ്രോജക്ട് സയന്റിസ്റ്റ്-I

  • ബന്ധപ്പെട്ട വിഷയങ്ങളിൽ Ph.D. അല്ലെങ്കിൽ M.E. / M.Tech. ബിരുദം ഉണ്ടായിരിക്കണം.

പ്രായപരിധി

ജെ ആർ എഫ് തസ്തികകൾക്ക് പരമാവധി 28 വയസും,റിസർച്ച് അസോസിയേറ്റ്,പ്രോജക്ട് സയന്റിസ്റ്റ്-I തസ്തികകൾക്ക് പരമാവധി 35 വയസുമാണ്. സംവരണ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം

ജെ ആർ എഫിന് പ്രതിമാസം 37,000 മുതൽ 42,000 രൂപ വരെയും റിസർച്ച് അസോസിയേറ്റ്,പ്രോജക്ട് സയന്റിസ്റ്റ്-I തസ്തികകൾക്ക് 56,000 രൂപ മുതൽ 67,000 രൂപ വരെയും ലാഭിക്കാം. ഇതിനു പുറമെ മറ്റു അനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പിനായി ആദ്യം വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് പ്രകടനവും പരിശോധിച്ച് ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ വ്യക്തിഗത അഭിമുഖത്തിന് വിളിക്കും. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക. അഭിമുഖ സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.sac.gov.in/file/career/SAC_02-2026-%20dated%2010.09.2026.pdf

The Space Applications Centre (SAC), Ahmedabad, under ISRO, has invited applications for 48 vacancies across Junior Research Fellow (JRF), Research Associate (RA) and Project Scientist-I positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

ഇളനീരിൽ നിന്ന് വീര്യമേറിയ വൈൻ; പേറ്റന്റ് നേടിയിട്ടും വിൽക്കാനാവില്ല; 22 വർഷമായി സർക്കാർ കനിവ് കാത്ത് കർഷകൻ

എന്റെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് ; കെണിയില്‍ വീഴരുത്, പണം നഷ്ടമാകുമെന്ന് പ്രിയങ്ക ഗാന്ധി

'ഒരു മാറ്റവും ഇല്ല, അല്ലേ'! പാകിസ്ഥാൻ‌ വെറും 133 റൺസിൽ ഓൾ ഔട്ട്

കറന്റ് പോയാൽ ഫ്രിഡ്ജ് തുറക്കരുത്, ചൂടു കൂടുമ്പോഴുള്ള പവർകട്ട് സുരക്ഷാ ടിപ്സ്