കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം, നിഷിൽ ക്ലിനിക്കൽ സൂപ്പർ വൈസർ,ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ജൂനിയർ ഇൻസ്ട്രക്ടർ,കേരളാ ഡിജിറ്റൽ സർവകലാശാലയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നീ തസ്തികളിൽ ഒഴിവുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) കോളേജ് ഓഫ് ഒക്ക്യുപേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് സെപ്റ്റംബർ എട്ടിനകം അപേക്ഷിക്കാം.
ഓക്യൂപേഷണൽ തെറാപ്പിയിൽ ബിരുദമാണ് യോഗ്യത. പ്രായപരിധി 2025 ജനുവരി ഒന്നിന് 45 വയസ് കവിയാൻ പാടില്ല.32,550 രൂപയാണ് ശമ്പളം.
താൽപ്പര്യമുള്ളവർ "545NISH/ Clinical Supervisor - Occupational Therapy" എന്ന സബ്ജക്ട് ലൈനോടുകൂടി nishhr@nish.ac.in എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: https://nish.ac.in/others/career/1141-nish-seeks-applications-to-work-as-clinical-supervisor-in-the-college-of-occupational-therapy
ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ പരിവർത്തി ക്രൈസ്തവ വിഭാഗത്തിലെ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലി ഒഴിവുണ്ട്.
ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ സമാന ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും 3 വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.
നിർദ്ദിഷ്ട യോഗ്യത ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നു. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിനായുള്ള അഭിമുഖം ഓഗസ്റ്റ് 30 ന് നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കേരളാ ഡിജിറ്റൽ സർവകലാശാലയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവുകൾ ഉണ്ട്. കരാറിടസ്ഥാനത്തിൽ ഈ തസ്തികളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ള ഡാറ്റാ എൻട്രിയിൽ നൈപുണ്യം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സിൽ കവിയാൻ പാടില്ല. എസ് സി , എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷവും ഒ ബി സി വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാകും നിയമനം. പ്രതിമാസം 30,000 രൂപ കൺസോളിഡേറ്റഡ് ആണ് പ്രതിഫലം. സെപ്തംബർ മൂന്നിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: https://duk.ac.in/wp-content/uploads/2025/08/Notification-Confidential-Assistant-KUDSIT-487-AD_A_IV-2025.pdf
കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നതും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളതുമായ തത്തുല്യ തസ്തികയില ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരള സർവ്വീസ് റൂൾ പ്രകാരം നിശ്ചിത മാതൃകയിലെ അപേക്ഷ എൻ ഒ സി സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം നൽകണം.
അപേക്ഷ, കേരള റോഡ് സുരക്ഷ കമ്മീഷണർ, ട്രാൻസ് ടവേഴ്‌സ്, തിരുവനന്തപുരം -14 വിലാസത്തിൽ സെപ്റ്റംബർ 20 വൈകിട്ട് അഞ്ച് മണിയ്ക്കകം സമർപ്പിക്കണം. ഫോൺ : 0471-2336369 / 0471-2327369.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates