KEAM candidates get extended time to apply for additional courses, with the deadline set for February 12 at 5 pm. പ്രതീകാത്മക ചിത്രം
Career

കീമിൽ കൂടുതൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം അവസരം, ഫെബ്രുവരി 12 ന് അഞ്ച് മണിവരെ സമയം

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ലൂടെ വേണം ഈ കൂട്ടിച്ചേർക്കൽ നടത്താൻ എന്ന് അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

കീം 2026 ന് അപേക്ഷിച്ചവർക്ക് തങ്ങളുടെ അപേക്ഷയിൽ പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കാൻ അവസരമുണ്ടെന്ന് പരീക്ഷാ കമ്മീഷണർ ഓഫീസ് അറിയിച്ചു.

കീം 2026 മുഖേന എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയിൽ ഏതെങ്കിലും കോഴ്‌സുകളിലേക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കാണ് ഈ അവസരം ലഭിക്കുക.

നിലവിൽ കീം 2026 ൽ അപേക്ഷിച്ചവർക്ക് താൽപ്പര്യം ഉണ്ടെങ്കിൽ കീമിലെ ഭാഗമായുള്ള പുതിയ കോഴ്‌സുകൾ കൂടി അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനുള്ള (Course Addition) അവസരം ലഭ്യമാണ്.

ആർക്കിടെക്ചർ (B.Arch): കോഴ്‌സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നവർ NTA നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടണം.

കീം 2026-ന് അപേക്ഷിച്ചവർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിന് ഫെബ്രുവരി 12 വൈകുന്നേരം അഞ്ച് വരെ സമയം ഉണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ലൂടെ വേണം ഈ കൂട്ടിച്ചേർക്കൽ നടത്താൻ.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2332120.

വാസ്തുശാസ്ത്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല (6 മാസം) സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം.

മാർച്ചിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 28

യോഗ്യത: എസ് എസ് എൽ സി, പ്രായപരിധിയില്ല.

കൂടുതൽവിവരങ്ങൾക്ക്: www.vasthuvidyagurukulam.com,

ഫോൺ: 0468-2319740, 9188089740, 6238366848, 9605458857

Education News: Students can apply for additional courses through KEAM as the application window remains open until 5 pm on February 12.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിമാനം വൈകിയാണ് പുറപ്പെട്ടത്, മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു'; അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

'പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കൽ വച്ചു; കഷ്ടം, ഇങ്ങനെ നാണംകെടണോ'

സന്ദർശക വിസയിൽ എത്തുന്നവർ കാലവധി കഴിയുന്ന ദിവസം മടങ്ങണം, ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരുമെന്ന് കുവൈത്ത്

'ഇതാണ് പുസ്തകത്തിന്റെ നിലവിലെ അവസ്ഥ'; വിവാദങ്ങള്‍ക്കിടെ പ്രതികരിച്ച് കരസേനാ മുന്‍ മേധാവി നരവനെ

ഇന്ത്യക്കെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്', പാകിസ്ഥാനെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്'! ഷാല്‍വിക് വീണ്ടും

SCROLL FOR NEXT