Kerala Fisheries Department Recruitment 2026: Lifeguard Vacancies Announced SM ONLINE
Career

ഫിഷറീസ് വകുപ്പിൽ ലൈഫ് ഗാർഡ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താനും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കായികക്ഷമത ഉണ്ടായിരിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് താൽക്കാലിക അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. ട്രോൾബാൻ 2026 അവസാനിച്ചതിന് ശേഷം കടൽ രക്ഷാപ്രവർത്തനങ്ങൾക്കായാണ് നിയമനം. താൽപര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16.

യോഗ്യത

  • 20 മുതൽ 60 വയസ്സ് വരെയുള്ളവർ.

  • രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി ആയിരിക്കണം.

  • പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താനും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കായികക്ഷമത ഉണ്ടായിരിക്കണം.

  • ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് (NIWS)-ൽ നിന്ന് പരിശീലനം നേടിയിരിക്കണം.

മുൻഗണന ലഭിക്കുന്നവർ

താഴെ പറയുന്ന വിഭാഗക്കാർക്ക് നിയമനത്തിൽ മുൻഗണന നൽകും.

  • ലൈഫ് ഗാർഡായി മുൻ പ്രവൃത്തിപരിചയമുള്ളവർ

  • അതത് ജില്ലയിലെ താമസക്കാർ

  • 2018-ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ

  • കടൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർ

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ
ഫിഷറീസ് സ്റ്റേഷൻ,
തോട്ടപ്പള്ളി ഹാർബർ,
ആലപ്പുഴ – 688 013

അവസാന തീയതി

2026 ജൂലൈ 16

കൂടുതൽ വിവരങ്ങൾക്ക്

പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം.

ഫോൺ: 0477 2297707, 9447967155

Kerala Fisheries Department Recruitment 2026 Lifeguard Vacancies Announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻ

'വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും'; തുറന്നടിച്ച് രേണു

അപൂർവ മാണിക്യം കണ്ടെത്തിയത് 3 മാസം കൊണ്ട്, 256 മണിക്കൂർ നീണ്ട നിർമാണം; പ്രിയതമക്കായി ആമിർ ഒരുക്കിയ വിവാഹമോതിരം ഇതാണ്

കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസം; വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി, അന്വേഷണം

കാൻസർ ബാധിക്കുന്നത് രോഗിയെ മാത്രമല്ല, ലോകത്തെ 92 ശതമാനം ആളുകളെയും..; മുന്നറിയിപ്പുമായി ഡബ്യൂഎച്ച്ഒ