Kerala Government Health Department Hiring Assistant Surgeons and Medical Officers. @RXMedicalOKC
Career

സംസ്ഥാന ആരോഗ്യവകുപ്പിൽ അവസരം; അസിസ്റ്റന്റ് സർജൻ, മെഡിക്കൽ ഓഫീസർ ഒഴിവ്, ജൂലൈ 1 വരെ അപേക്ഷിക്കാം

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 1.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് സർജൻ,കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. പട്ടികജാതി,പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 1.

1. വകുപ്പ് : ആരോഗ്യ വകുപ്പ്

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് സർജൻ /കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (സ്പെഷ്യല്‍ റിക്രൂട്ടമെന്റ് -പട്ടികജാതി / പട്ടികവര്‍ഗ്ഗം)

3. ശമ്പള നിരക്ക് : ₹63700 - 123700/-

4. ഒഴിവുകളുടെ എണ്ണം : എസ്.സി/എസ്.റ്റി - 44

5. നിയമനരീതി : നേരിട്ടുളള നിയമനം

6. പ്രായപരിധി : 18-50. ഉദ്യോഗാര്‍ത്ഥികള്‍

7. യോഗ്യതകള്‍: (i) മോഡേൺ മെഡിസിനിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത (ii) തിരുവിതാംകൂര്‍ - കൊച്ചി മെഡിക്കൽ കൗൺസിലില്‍ നിന്നും ലഭിച്ചിട്ടുള്ള സാധുതയുള്ള രജിസ്ട്രേഷൻ ഉണ്ടായിരിക്കണം

8. അപേക്ഷ സമര്‍പ്പിയ്ക്കേണ്ട രീതി : i) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷന്‍' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്

9. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.07.2026 ബുധനാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-05/noti-34-26.pdf

Kerala Government Health Department Hiring Assistant Surgeons and Medical Officers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൂടപ്പിറപ്പിന് വിട!, ഇത്ര പെട്ടെന്ന് വിടപറയുമെന്ന് കരുതിയില്ല'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം; ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥാനം തെറിച്ചു

'മാനസികമായി ഒരാളെയും ദ്രോഹിക്കാതെ ഇരിക്കുക, ടൂർ വന്നിരിക്കുകയാണ് നമ്മൾ; ആ സന്ദർശനം ​ഗംഭീരമാക്കുക' - വിഡിയോ

മലപ്പുറത്ത് വീണ്ടും പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 4800 ലധികം വിദ്യാർത്ഥികൾ പുറത്താകാൻ സാധ്യത

എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് അവസരം; പ്രതിരോധ ഗവേഷണ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ്, സ്റ്റൈപ്പന്റ് ലഭിക്കും

SCROLL FOR NEXT