Kerala Government-Owned KSRTC-SWIFT Announces Driver cum Conductor Recruitment sreenath.k
Career

ഡ്രൈവിംഗ് ഇഷ്ടമാണോ?, പത്താം ക്ലാസ് മതി, സ്വിഫ്റ്റിൽ വൻ അവസരം

8 മണിക്കൂർ ഡ്യൂട്ടിക്ക് 715/- രൂപ ദിവസവേതനം. അധികം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും 130/- രൂപ അധിക സമയ അലവൻസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർക്കാർ സ്ഥാപനമായ KSRTC-SWIFT-ൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ആണ് അവസരം. 8 മണിക്കൂർ ജോലിക്ക് 715 രൂപയാണ് ശമ്പളം. മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 3.

യോഗ്യതകൾ

  • വിദ്യാഭ്യാസം: പത്താം ക്ലാസ് (SSLC) പാസ്സായിരിക്കണം.

  • ലൈസൻസ്: ഹെവി ഡ്രൈവിംഗ് ലൈസൻസ് (MV Act 1988 പ്രകാരം) ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ നിശ്ചിത സമയത്തിനകം കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കണം.

  • പ്രവൃത്തി പരിചയം: 30-ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ കുറഞ്ഞത് 5 വർഷത്തെ ഡ്രൈവിംഗ് പരിചയം. കെ.എസ്.ആർ.ടി.സിയിൽ 5 വർഷമോ അതിൽ കൂടുതലോ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

  • പ്രായം: അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 25 നും 55 വയസ്സിനും മധ്യേ.

  • മറ്റ് കഴിവുകൾ: മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനും അറിയണം. കണ്ടക്ടർക്ക് ആവശ്യമായ അടിസ്ഥാന കണക്കുകൾ കൂട്ടാനും കുറയ്ക്കാനും അറിഞ്ഞിരിക്കണം

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

  • 8 മണിക്കൂർ ഡ്യൂട്ടിക്ക് 715/- രൂപ ദിവസവേതനം.

  • അധികം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും 130/- രൂപ അധിക സമയ അലവൻസ്.

  • നിലവിലുള്ള ഇൻസെന്റീവ്, കിലോമീറ്റർ അലവൻസ്, നൈറ്റ് അലവൻസ്, പി.എഫ് (PF) തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

  • നിലവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഡെപ്യൂട്ടേഷൻ/വർക്കിംഗ് അറേഞ്ച്മെന്റ് വഴി അപേക്ഷിക്കാം (ഇവർക്ക് കെ.എസ്.ആർ.ടി.സി ശമ്പളവും സ്വിഫ്റ്റ് അലവൻസുകളും ലഭിക്കും)

മറ്റ് പ്രധാന വ്യവസ്ഥകൾ

സെക്യൂരിറ്റി ഡെപ്പോസിറ്റ്: തിരഞ്ഞെടുക്കപ്പെടുന്നവർ കരാറിൽ ഏർപ്പെടുമ്പോൾ പലിശയില്ലാത്ത റീഫണ്ടബിൾ തുകയായി 30,000/- രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് (DD) വഴി കരുതൽ നിക്ഷേപം നൽകണം.

നിർബന്ധിത സേവനം: ട്രെയിനിംഗ് പൂർത്തിയാക്കുന്നവർ നിർബന്ധമായും രണ്ട് വർഷം (ഒരു വർഷത്തിൽ 240 ഡ്യൂട്ടിയിൽ കുറയാതെ) സ്വിഫ്റ്റിൽ ജോലി ചെയ്യണം. അല്ലാത്തപക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കില്ല.

ആരോഗ്യ യോഗ്യത: സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്രരോഗ വിദഗ്ദ്ധനിൽ നിന്നും ലഭിച്ച മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം

തെരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകരുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ എഴുത്ത് പരീക്ഷ നടത്തും. അല്ലെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. ഈ റാങ്ക് ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം സി.എം.ഡി (CMD) വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. നേരിട്ടോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഉള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്

https://recruitopen.com/cmd/kswift21.html

വിജ്ഞാപനം

https://cmd.kerala.gov.in/wp-content/uploadsKSRTC-SWIFT.pdf

Kerala Government-Owned KSRTC-SWIFT Announces Driver cum Conductor Recruitment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

വിദേശത്തുള്ളവര്‍ക്ക് ഡിവോഴ്‌സ് നേടാന്‍ ഇന്ത്യയില്‍ വരണമോ? നിയമം ഇങ്ങനെ

ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥിനിയുടെ കൊലപാതകം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

'പി രാജീവ് വലിയ ബുദ്ധിജീവി, ഞാന്‍ വെറും സാധാരണ നാട്ടിന്‍പുറത്തുകാരന്‍'; ബോഡി ലാംഗേജില്‍ മറുപടിയുമായി മുഖ്യമന്ത്രി