Kerala PSC Recruitment 2026 Apply for 6 Geological Assistant Posts 
Career

PSC 2026: ഭൂവിനിയോഗ വകുപ്പിൽ ഒഴിവുകൾ, ജിയോളജിക്കൽ അസിസ്റ്റന്റ് ആകാം, അവസാന തീയതി ഓഗസ്റ്റ് 5

യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഓഗസ്റ്റ് 5 വരെ കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഭൂവിനിയോഗ വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) പുറത്തിറക്കി. ആകെ 6 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഓഗസ്റ്റ് 5 വരെ കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

പ്രധാന വിവരങ്ങൾ

  • വകുപ്പ്: ഭൂവിനിയോഗ വകുപ്പ്

  • തസ്തിക: ജിയോളജിക്കൽ അസിസ്റ്റന്റ്

  • കാറ്റഗറി നമ്പർ: 046/2026

  • ഒഴിവുകൾ: 6

  • ശമ്പളം: ₹43,400 – ₹91,200

  • നിയമന രീതി: നേരിട്ടുള്ള നിയമനം

  • അപേക്ഷ സമർപ്പിക്കേണ്ട രീതി: ഓൺലൈൻ (One Time Registration മുഖേന)

  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 5

പ്രായപരിധി

  • 18 മുതൽ 40 വയസ് വരെ

  • 1986 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.

  • പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

UGC അംഗീകൃത സർവകലാശാലയിൽ നിന്നോ, ഭാരത സർക്കാർ സ്ഥാപിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ, കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനത്തിൽ നിന്നോ നേടിയ ജിയോളജി അല്ലെങ്കിൽ മറൈൻ ജിയോളജി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം (Post Graduate Degree) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണ

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ ആദ്യം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ.) വഴി രജിസ്റ്റർ ചെയ്തിരിക്കണം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം ബന്ധപ്പെട്ട തസ്തിക തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-06/noti-46-26.pdf

Kerala PSC Recruitment 2026 Apply for 6 Geological Assistant Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ 'വഴിയാധാരം'; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അതിജീവിത അടക്കം ആറുപേരെ വെട്ടിക്കൊന്നു; തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല

'ഞങ്ങൾക്ക് ലോകകപ്പ് കിട്ടരുത്, അതിന്റെ ചൊരുക്ക്'... സ്കലോനിക്ക് ചിലത് പറയാനുണ്ട്!

സോഷ്യൽ മീഡിയ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ; ഹോസ്റ്റല്‍ വാതില്‍ തുറക്കുന്നു! 'മഹാരാജ ഹോസ്റ്റൽ' ജൂലൈ 24 ന്

എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്ന് പൊലീസ് ആഭ്യന്തര മന്ത്രിയോട് കള്ളം പറഞ്ഞു; നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ