Kerala PSC Recruitment 2026 Apply for Braillist Posts in General Education Department. 
Career

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

താൽപര്യമുള്ള ഉദ്യോഗാർഥികൾ 2026 സെപ്റ്റംബർ 2 അർധരാത്രി 12 മണിവരെ കേരള പി.എസ്.സി.യുടെ വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ ബ്രെയിലിസ്റ്റ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) അപേക്ഷ ക്ഷണിച്ചു. ആകെ 3 ഒഴിവുകളിലേക്കാണ് നിയമനം. പത്താം ക്ലാസും ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ബ്രെയിൽ എഴുത്തിൽ പ്രാവീണ്യവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2026 സെപ്റ്റംബർ 2 അർധരാത്രി 12 മണിവരെ കേരള പി.എസ്.സി.യുടെ വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

തസ്തിക: ബ്രെയിലിസ്റ്റ്

വകുപ്പ്: പൊതുവിദ്യാഭ്യാസ വകുപ്പ്

ശമ്പളം: ₹35,600 – ₹75,400

ഒഴിവുകൾ: 3

പ്രായപരിധി: 18 മുതൽ 48 വയസ്സ് വരെ

1978 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

എസ്.സി./എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഉയർന്ന പ്രായപരിധി ഒരു കാരണവശാലും 50 വയസ് കവിയാൻ പാടില്ല.

വിദ്യാഭ്യാസ യോഗ്യത

  • എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം.

  • ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ബ്രെയിൽ എഴുത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

  • ഈ മൂന്ന് ഭാഷകളിലും ബ്രെയിൽ എഴുത്തിൽ പ്രത്യേക പരീക്ഷയ്ക്ക് ഹാജരാകാൻ തയ്യാറായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

കേരള പി.എസ്.സി.യുടെ One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.

അവസാന തീയതി

2026 സെപ്റ്റംബർ 2 (ബുധനാഴ്ച), രാത്രി 12 മണി വരെ.

എഴുത്തുപരീക്ഷ/ഒ.എം.ആർ./ഓൺലൈൻ പരീക്ഷ നടത്തുന്ന സാഹചര്യത്തിൽ പരീക്ഷ എഴുതുന്നതിനുള്ള Confirmation നിശ്ചിത സമയത്തിനകം പി.എസ്.സി. പ്രൊഫൈൽ വഴി നൽകണം. സ്ഥിരീകരണം നൽകിയ ഉദ്യോഗാർഥികൾക്ക് മാത്രമേ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ.

കൂടുതൽ വിവരങ്ങൾക്ക്

കേരള പി.എസ്.സി. പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

https://www.keralapsc.gov.in/sites/default/files/2026-07/noti-81-26.pdf

Kerala PSC Recruitment 2026 Apply for Braillist Posts in General Education Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result