കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I / സബ് എഞ്ചിനീയർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC)അപേക്ഷ ക്ഷണിച്ചു. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 സെപ്റ്റംബർ 2 അർധരാത്രി 12 മണിവരെ കേരള പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം.
തസ്തിക: ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I / സബ് എഞ്ചിനീയർ
വകുപ്പ്: കേരള വാട്ടർ അതോറിറ്റി
ശമ്പളം: ₹36,500 – ₹89,000
ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ
02.01.1986-നും 01.01.2008-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകുന്ന സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ.
കേരള പി.എസ്.സി One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം.
അപേക്ഷാ ഫീസ് ഇല്ല.
2026 സെപ്റ്റംബർ 2 (ബുധനാഴ്ച), രാത്രി 12 മണി വരെ
എഴുത്തുപരീക്ഷ/ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ, പരീക്ഷ എഴുതുന്നതിനുള്ള Confirmation നിശ്ചിത സമയത്തിനകം പി.എസ്.സി പ്രൊഫൈൽ വഴി നൽകണം. സ്ഥിരീകരണം നൽകിയ ഉദ്യോഗാർത്ഥികൾക്കു മാത്രമേ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2026-07/noti-79-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates