Kerala Science Museum Recruitment 13 Vacancies  @KeralaTourism
Career

എന്‍ജിനീയർ മുതൽ ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ് വരെ ഒഴിവ്: ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ജോലി നേടാം; പത്താം ക്ലാസുകാർക്കും അവസരം

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ് വരെ ആകെ 13 ഒഴിവുകളുണ്ട്. എസ് എസ് എൽ സി പാസായവർക്ക് മുതൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 20.

സമകാലിക മലയാളം ഡെസ്ക്

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ് വരെ ആകെ 13 ഒഴിവുകളുണ്ട്. എസ് എസ് എൽ സി പാസായവർക്ക് മുതൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 20.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ)

  • ഒരു ഒഴിവാണ് ഉള്ളത്

  • 36,600 മുതൽ 79200 വരെ ശമ്പളം ലഭിക്കാം

  • സിവിൽ എഞ്ചിനീയറിങ് 55% മാർക്കോടെ പാസായിരിക്കണം.

  • ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

സയന്റിഫിക് ഓഫീസർ

  • അകെ നാല് ഒഴിവുകളുണ്ട്

  • 32300 മുതൽ 68700 വരെ ശമ്പളം ലഭിക്കാം

  • മാത്തമാറ്റിക്സ്,ഫിസിക്സ്,കെമസ്ട്രി ,ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ഈ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ എം എസ് സി. അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ബി ടെക്ക് പൂർത്തിയാക്കിയിരിക്കണം.

സബ് എഞ്ചിനീയർ (സിവിൽ)

  • ആകെ ഒരു ഒഴിവാണ് ഉള്ളത്

  • 26500- 56700 രൂപ വരെ ശമ്പളം ലഭിക്കാം

  • സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം

  • ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

ഇലക്ടോണിക് മെക്കാനിക്

  • ആകെ ഒരു ഒഴിവാണ് ഉള്ളത്

  • 17500 - 39500 രൂപ വരെ ശമ്പളം ലഭിക്കാം

  • ഇലക്ട്രോണിക്സിൽ ഡിപ്ലോമയോ അല്ലെങ്കിൽ ഇലക്ട്രിക്ക് വിഷയത്തിൽ ഐ ടി ഐ യോ പാസായിരിക്കണം.

  • ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

സബ് സ്റ്റേഷൻ അസിസ്റ്റന്റ്

  • ആകെ ഒരു ഒഴിവാണ് ഉള്ളത്

  • 17500 - 39500 രൂപ വരെ ശമ്പളം ലഭിക്കാം

  • ഇലക്ട്രിക്ക് എഞ്ചിനീറിങ്ങിൽ ഡിപ്ലോമ

  • വയർമാൻ ലൈസെൻസ് ആൻഡ് പെർമിറ്റ്

  • ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

ജനറൽ ഇലക്ട്രിഷൻ

  • ആകെ ഒരു ഒഴിവാണ് ഉള്ളത്

  • 17500 - 39500 രൂപ വരെ ശമ്പളം ലഭിക്കാം

  • പത്താം ക്ലാസ്, ഇലക്ട്രിക്കലിൽ ഡിപ്ലോമ അല്ലെങ്കിൽ ഐ ടി ഐ മിനിമം 55% മാർക്ക്

  • ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

ലോവർ ഡിവിഷൻ ക്ലാർക്ക്

  • ആകെ ഒരു ഒഴിവാണ് ഉള്ളത്

  • 18,000 - 41500 രൂപ വരെ ശമ്പളം ലഭിക്കാം

  • ബി കോം അല്ലെങ്കിൽ ബി എസ് സി മാത്‍സ്

  • കെ ജി ടി ഇ ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയർ)

  • ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

റിസപ്ഷനിസ്റ്റ്

  • ആകെ ഒരു ഒഴിവാണ് ഉള്ളത്

  • 17500 - 39500 രൂപ വരെ ശമ്പളം ലഭിക്കാം

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പരിചയം

  • ഇംഗ്ലീഷിൽ ഭാഷാ പ്രാവിണ്യം

ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ് 

  • ആകെ ഒരു ഒഴിവാണ് ഉള്ളത്

  • 17500 - 39500 രൂപ വരെ ശമ്പളം ലഭിക്കാം

  • പ്രീ ഡിഗ്രി/എസ് എസ് എൽ സി

  • കെ ജി ടി ഇ ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയർ)

  • ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

തീയേറ്റർ അസിസ്റ്റന്റ്

  • ആകെ ഒരു ഒഴിവാണ് ഉള്ളത്

  • 16,500 - 35700 രൂപ വരെ ശമ്പളം ലഭിക്കാം

  • എസ് എസ് എൽ സി പാസായിരിക്കണം.

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക

https://kstmuseum.com/wp-content/uploads/2025/12/ksstm-notification.pdf

Job news: Kerala State Science and Technology Museum Recruitment for 13 Posts Open Till January 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കളെന്ന് ഇറാന്‍, ശക്തമായ നടപടിയെന്ന് മുന്നറയിപ്പ്; പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

ഫോട്ടോജേര്‍ണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു

ഒന്നാം ക്ലാസുകാരന്റെ ബാഗിന് ഭാരം, തുറന്നു നോക്കിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ്

ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച, 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു, ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്

നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

SCROLL FOR NEXT