കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KITFRA) വേണ്ടി ജനറൽ മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്കാണ് നിയമനം. എഞ്ചിനീയറിങ് ബിരുദവും പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടിയിരിക്കണം. കൂടാതെ M.Tech അല്ലെങ്കിൽ MBA യോഗ്യതയും വേണം. ഈ യോഗ്യതകൾ റെഗുലർ പഠനത്തിലൂടെ നേടിയതായിരിക്കണം.
കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് മേഖലയിൽ സീനിയർ ഡിസിഷൻ മേക്കിംഗ് തലത്തിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം വേണം. IT/IT-enabled services മേഖലയിലെ പരിചയത്തിന് മുൻഗണന ലഭിക്കും.
അപേക്ഷകരുടെ പ്രായം പരമാവധി 50 വയസാണ്. പ്രായവും പ്രവൃത്തിപരിചയവും കണക്കാക്കുന്നത് 2026 സെപ്റ്റംബർ 1 അടിസ്ഥാനമാക്കിയാണ്.
നിയമനം ലഭിക്കുന്നവർക്ക് 85,000 മുതൽ 1,17,600 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ടത് CMDയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ്. അപേക്ഷകർ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകളുടെ സ്ക്രീനിങ്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, പ്രൊഫിഷ്യൻസി ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് മാത്രമായിരിക്കും തുടർ നടപടികൾ സംബന്ധിച്ച അറിയിപ്പ് ലഭിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23, 2026 വൈകിട്ട് 5 മണി.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/09/Notification-KITFRA-GM-Recruitment.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates