KILA PG Admission 2026 Spot Admission Open for Three New-Generation MA Courses. 
Career

KILA: പുതുതലമുറ പി.ജി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ; പ്രായപരിധിയില്ല

എം.എ സോഷ്യൽ എൻട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം.എ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് എന്നീ കോഴ്സുകളിലാണ് ഏതാനും സീറ്റുകൾ ഒഴിവുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (KILA) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തളിപ്പറമ്പിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (KILA-IPPL) 2026-27 അധ്യയന വർഷത്തെ പുതുതലമുറ പി.ജി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

എം.എ സോഷ്യൽ എൻട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം.എ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് എന്നീ കോഴ്സുകളിലാണ് ഏതാനും സീറ്റുകൾ ഒഴിവുള്ളത്.

കുറഞ്ഞത് 45 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ലാത്തതിനാൽ സർവീസിൽ നിന്ന് വിരമിച്ചവർക്കും അവസരമുണ്ട്.

എം.എ സോഷ്യൽ എൻട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്

സാമൂഹിക പ്രശ്നങ്ങൾക്ക് സംരംഭകത്വത്തിലൂടെ പരിഹാരം കണ്ടെത്തുന്നതിലും സുസ്ഥിര വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഴ്സാണ്. സാമൂഹിക സംരംഭങ്ങൾ, സാമൂഹിക വികസനം, സുസ്ഥിരത, സമൂഹാധിഷ്ഠിത പദ്ധതികൾ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും.

എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്

പൊതുനയങ്ങൾ എങ്ങനെ രൂപീകരിക്കപ്പെടുന്നു, നടപ്പാക്കപ്പെടുന്നു, വിലയിരുത്തപ്പെടുന്നു തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിക്കുന്നു. ഭരണകൂടം, വികസന പദ്ധതികൾ, നയരൂപീകരണം, സാമൂഹിക-സാമ്പത്തിക വികസനം തുടങ്ങിയ വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് അനുയോജ്യമായ കോഴ്സാണിത്.

എം.എ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം, വികേന്ദ്രീകൃത ഭരണസംവിധാനം, പ്രാദേശിക വികസനം, ജനപങ്കാളിത്തം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ നൽകുന്നത്. തദ്ദേശഭരണം, പൊതുഭരണം, വികസന പ്രവർത്തനങ്ങൾ എന്നിവയിൽ കരിയർ ലക്ഷ്യമിടുന്നവർക്ക് കോഴ്സ് പ്രയോജനപ്പെടും.

സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്‌സ് ലഭിക്കും. മുൻഗണനാടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. പ്രവേശനം നേടാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 13, 14 തീയതികളിൽ കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9446169090, 9061831907 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

KILA PG Admission 2026 Spot Admission Open for Three New-Generation MA Courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടുതാണ്ടി ഗോത്രജനത - വിഡിയോ

രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടു; ആത്മഹത്യ ചെയ്തുവെന്നായിരുന്നുവെങ്കില്‍ ഒരുപാട് സ്‌നേഹം കിട്ടിയേനെ; വെളിപ്പെടുത്തി അനുപമ

നാടുവിട്ടത് മനോവിഷമം മൂലം!; താനൂരിൽ നിന്നും കാണാതായ ഇംതിയാസിനെ കണ്ടെത്തി

കാറ്ററിങ് ജീവനക്കാരായ സ്ത്രീകൾക്ക് തട്ടം നിർബന്ധമാക്കിയതായി പരാതി; ഉടമയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

യുവത്വം നിലനിർത്താം, പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ