Konkan Railway Recruitment 2026 Walk-in Interview for 134 Apprentice Trainee Slots Starts from August 24 
Career

കൊങ്കൺ റെയിൽവേയിൽ 134 ഒഴിവുകൾ; ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അവസരം, അഭിമുഖത്തിലൂടെ നിയമനം

ഏതെങ്കിലും വിഷയത്തിൽ ബിരുദം,എഞ്ചിനീയറിങ്,ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 24 മുതൽ 28 വരെ റെയിൽവേ സംഘടിപ്പിക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ (KRCL) അപ്രന്റീസ്ഷിപ്പിന് അവസരം. അകെ 134 ഒഴിവുകൾ ആണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം,എഞ്ചിനീയറിങ്,ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 24 മുതൽ 28 വരെ റെയിൽവേ സംഘടിപ്പിക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

തസ്തികകൾ

  • ബി.ഇ / ബി.ടെക് (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്) – 60 ഒഴിവുകൾ

  • ഡിപ്ലോമ ഇൻ എഞ്ചിനീയറിങ് (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്) – 54 ഒഴിവുകൾ

  • ജനറൽ സ്ട്രീം ഗ്രാജുവേറ്റ്സ് (BA, BSc, BCom, BBA, BMS, BJMC, BBS) – 20 ഒഴിവുകൾ

മറ്റ് നിബന്ധനകൾ

  • പ്രായം: 01.01.2026-ൽ 18 മുതൽ 25 വയസ്സ് വരെ.

  • സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

  • 2021, 2022, 2023, 2024, 2025 വർഷങ്ങളിൽ പഠിച്ചിറങ്ങിയവർക്ക് മാത്രമാണ് അവസരം

  • അപേക്ഷകൻ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം (NATS) പോർട്ടലിൽ രജിസ്റ്റർ ചെയ്ത അപ്രൂവ്ഡ് NATS ID ഉണ്ടായിരിക്കണം.

  • അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് ഹാജരാക്കണം.

  • മുൻപ് അപ്രന്റീസ്ഷിപ്പ് ചെയ്തവർക്കോ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നവർക്കോ അപേക്ഷിക്കാൻ അർഹതയില്ല

സ്റ്റൈപ്പൻഡും കാലാവധിയും

  • കാലാവധി: 1 വർഷം.

  • സ്റ്റൈപ്പൻഡ്- ബിരുദധാരികൾക്ക്: 12,300 രൂപ

  • ഡിപ്ലോമക്കാർക്ക് : 10,900 രൂപ

അഭിമുഖം നടക്കുന്ന തീയതികൾ

  • 24.08.2026: ബി.ഇ സിവിൽ, ബി.ഇ ഇലക്ട്രോണിക്സ്, ഡിപ്ലോമ സിവിൽ

  • 25.08.2026: ബി.ഇ ഇലക്ട്രിക്കൽ, ഡിപ്ലോമ ഇലക്ട്രിക്കൽ, ഡിപ്ലോമ ഇലക്ട്രോണിക്സ്

  • 27.08.2026: ബി.ഇ മെക്കാനിക്കൽ, ഡിപ്ലോമ മെക്കാനിക്കൽ

  • 28.08.2026: ജനറൽ സ്ട്രീം ഗ്രാജുവേറ്റ്സ് (BA, BSc, BCom മുതലായവ)

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://konkanrailway.comApprentice%20Trainee_2026_27.pdf

Konkan Railway Recruitment 2026 Walk-in Interview for 134 Apprentice Trainee Slots Starts from August 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

വളപട്ടണം സ്റ്റേഷനില്‍ മാത്രം 12 കേസുകളില്‍ പ്രതി : അര്‍ജുന്‍ ആയങ്കിയെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ നീക്കം

കറ്റാർവാഴ ജ്യൂസ് പ്രമേഹരോ​ഗികൾ ദിവസവും കുടിക്കുന്നത് നല്ലതാണോ?

ഒളിവില്‍ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജില്‍; പൊലീസ് ഒളിത്താവളം മനസിലാക്കിയപ്പോള്‍ ആയങ്കിയുടെ രക്ഷപ്പെടല്‍, പൊലീസിന്റെ നിർണായക നീക്കം

7,050 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ, ഡ്യുവല്‍ വ്യൂ വിഡിയോ; വിവോ എസ്2 വിപണിയില്‍