KTET 2025 Qualified Candidates Must Complete Certificate Verification by July 12 
Career

K-TET: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജൂൺ 30 മുതൽ, വിശദമായി അറിയാം

അവസാന തീയതിയായ ജൂലൈ 12 കഴിഞ്ഞാൽ വെരിഫിക്കേഷൻ ലിങ്ക് അടയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KTET) ഡിസംബർ 2025 പരീക്ഷ വിജയിച്ച ഉദ്യോഗാർഥികളുടെ അസൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷൻ 2026 ജൂൺ 30 മുതൽ ജൂലൈ 12 വരെ നടത്തുമെന്ന് പരീക്ഷാഭവൻ അറിയിച്ചു. അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായിരിക്കും (DEO) സർട്ടിഫിക്കറ്റ് പരിശോധന.

2026 ഫെബ്രുവരി 22, 23 തീയതികളിൽ നടന്ന KTET ഡിസംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വെരിഫിക്കേഷൻ നടപടികൾ ആരംഭിക്കുന്നത്. പരീക്ഷാഭവൻ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യതയുള്ളവരുടെ അസൽ രേഖകൾ പരിശോധിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് അനുവദിക്കുക.

പ്രധാന നിർദേശങ്ങൾ

  • വെരിഫിക്കേഷൻ കാലയളവ്: ജൂൺ 30 മുതൽ ജൂലൈ 12 വരെ

  • വെരിഫിക്കേഷൻ അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ (DEO) നടത്തും.

  • ഓരോ ജില്ലയിലെയും വെരിഫിക്കേഷൻ തീയതികൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ പ്രത്യേകം അറിയിക്കും.

  • അവസാന തീയതിയായ ജൂലൈ 12 കഴിഞ്ഞാൽ വെരിഫിക്കേഷൻ ലിങ്ക് അടയ്ക്കും.

ആവശ്യമായ രേഖകൾ

  • KTET ഹാൾടിക്കറ്റ്

  • SSLC/ജനനത്തീയതി തെളിയിക്കുന്ന രേഖ

  • യോഗ്യതാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും

  • സംവരണ ആനുകൂല്യം ആവശ്യപ്പെടുന്നവർക്ക് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകൾ

ജനനത്തീയതി, പേര്, ഫോട്ടോ എന്നിവയിൽ തിരുത്തൽ ആവശ്യമുള്ളവർ പരീക്ഷാഭവൻ നിർദേശിച്ച രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം. വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്കാണ് പിന്നീട് KTET സർട്ടിഫിക്കറ്റ് അനുവദിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ktet.kerala.gov.in/downloads/dec2025/circular.pdf

KTET 2025 Qualified Candidates Must Complete Certificate Verification by July 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്തും ഭരണസമിതിയും പ്രതികള്‍

പര്‍വതനിരകള്‍ മുതല്‍ കണ്ടല്‍കാടുകള്‍ വരെ; ജസാനിലെ 71 പ്രകൃതിദത്ത വനങ്ങളെ അറിയാം

മാസം 1500 രൂപ വരെ സ്കോളർഷിപ്പ് നേടാം; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് അവസരം

പ്ലസ് ടു കഴിഞ്ഞവർക്ക് എൻഐടി കാലിക്കറ്റിൽ അധ്യാപക കോഴ്‌സ്; ജൂലൈ 7 വരെ അപേക്ഷിക്കാം

'സഹികെട്ട് ഞാന്‍ കല്ലെടുത്തെറിഞ്ഞു, അവന്റെ തല പൊട്ടി ചോര വന്നു'; ശല്യക്കാരനെ നേരിട്ടതിനെക്കുറിച്ച് കയാദു