മഞ്ചേരി സർക്കാർ നഴ്സിങ് കോളജ് ബോണ്ടഡ് ലെക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 13 ഒഴിവുകളാണ് ഉള്ളത്. ഇതിനായി ഓഗസ്റ്റ് 20ന് രാവിലെ 10.30ന് കോളജ് ഓഫീസിൽ അഭിമുഖം നടത്തും. അംഗീകൃത നഴ്സിങ് കോളജിൽ നിന്ന് നഴ്സിങിൽ ബിരുദാനന്തര ബിരുദവും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 32,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. സർക്കാർ നഴ്സിങ് കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയ ഉദ്യോഗാർഥികളുടെ അഭാവത്തിൽ സ്വാശ്രയ കോളജുകളിൽ നിന്ന് പഠിച്ചവരെയും പരിഗണിക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം നിശ്ചിത സമയത്ത് കോളജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0483 2765057 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates