Meat Products of India has announced 22 permanent job vacancies for candidates ranging from 8th pass to B.Com qualification holders. meatproductsindia.in
Career

മീറ്റ് പ്രോഡ്ക്ട്സ് ഓഫ് ഇന്ത്യയിൽ സ്ഥിര ജോലി, നാല് തസ്തികകളിലായി 22 ഒഴിവുകൾ; എട്ടാം ക്ലാസ് മുതൽ ബികോം വരെ യോഗ്യതയുള്ളവർക്ക് മാർച്ച് 14 വരെ അപേക്ഷിക്കാം

നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈൻ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്

സമകാലിക മലയാളം ഡെസ്ക്

കേരള സർക്കാർ ഉടമസ്ഥതയിലുള്ള മീറ്റ് പ്രോഡക്‌ട്‌സ് ഇന്ത്യ (എംപിഐ- MPI)യിൽ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

മീറ്റ് പ്രോഡക്‌ട്‌സ് ഇന്ത്യ (എംപിഐ) യുടെ ഉടമസ്ഥതയിലുള്ള കൊല്ലം വിളക്കുപാറ യെരൂരിലെ സംസ്‌കരിച്ച മൂല്യവർധിത മാംസ ഉൽപ്പാദന പ്ലാന്റിലെ വിവിധ തസ്തികകളിലേക്ക് സ്ഥിരം നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നാല് തസ്തികകളിലായി 22 ഒഴിവുകളാണ് ഉള്ളത്.

ജൂനിയർ അക്കൗണ്ടന്റ്,ജൂനിയർ അസിസ്റ്റന്റ്,അസിസ്റ്റന്റ് (മെഷീൻ ഷോപ്പ്),ക്ലീനർ കം പ്രൊഡക്ഷൻ ഹെൽപ്പർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (സിഎംഡി) വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതൽ ബികോം വരെയുള്ള യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. മാർച്ച് 14 ന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സമർപ്പിക്കാം. നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈൻ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

1968-ല്‍ ബേക്കണ്‍ ഫാക്ടറിയായി ആരംഭിച്ച സ്ഥാപനം 1973-ല്‍ മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് (എം പി ഐ) എന്ന പേരിൽ അറിയപ്പെടുന്നത്.

ആധുനിക പൗൾട്രി പ്രോസസ്സിങ് പ്ലാന്‍റ്, ഹൈടെക് അറവുശാല, മൂല്യവർദ്ധിത ഉൽപ്പന്നങ്ങള്‍, പ്രൊഡക്ഷൻ ഫെസിലിറ്റി , പന്നിവളര്‍ത്തല്‍കേന്ദ്രം എന്നിവ ഈ സ്ഥാപനത്തിന് കീഴിലുണ്ട്.

സംസ്ഥാനത്തെ ഗുണമേന്മയുള്ള മാംസത്തിന്‍റെ തോത് വര്‍ധിപ്പിക്കുക,ബൈ ബാക്ക് സ്കീമുകള്‍ വഴിയും ഗുണമേന്മയുള്ള തീറ്റ ഉല്‍പ്പാദനം നടത്തുക വഴിയും കർഷകരെ സഹായിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത് പ്രവർത്തിക്കുന്നത്.

തസ്തിക, യോഗ്യത, ഒഴിവ്, ശമ്പളം എന്നിവ അറിയാം

ജൂനിയർ അക്കൗണ്ടന്റ്

യോഗ്യത :

അംഗീകൃത സർവകലാശാലയിൽ നിന്ന് ബി കോം ബിരുദം

കമ്പ്യൂട്ടർ പരിജ്ഞാനത്തിലും ടാലി അക്കൗണ്ടുകളിലും സർട്ടിഫിക്കേഷൻ

പ്രവൃത്തി പരിചയം: ബി കോമിൽ ബിരുദം നേടിയതിന് ശേഷം കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരുകളിൽ അക്കൗണ്ടിംഗ് മേഖലയിൽ രണ്ട് വർഷത്തെ പരിചയം. സർവീസ് അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ.

ശമ്പളം:

പ്രതിമാസം 15500 രൂപ (ഒന്നാം വർഷം സമാഹൃത ശമ്പളം)

പ്രതിമാസം 16,000 രൂപ (രണ്ടാം വർഷത്തെ സമാഹൃത ശമ്പളം)

പ്രൊബേഷൻ പ്രഖ്യാപിക്കുമ്പോൾ: 9940–16580/- രൂപ ശമ്പള സ്കെയിലിൽ രണ്ട് വർഷം

ഒഴിവുകളുടെ എണ്ണം : ഒന്ന്

ജൂനിയർ അസിസ്റ്റന്റ്

യോഗ്യത : പന്ത്രണ്ടാം ക്ലാസോ തത്തുല്യമായ യോഗ്യതാ പരീക്ഷയോ വിജയിച്ചിരിക്കണം.

പ്രവൃത്തി പരിചയം: ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്ന് ഓഫീസ് ജോലിയായി രണ്ട് വർഷത്തെ പരിചയം.

ശമ്പളം :

പ്രതിമാസം 15500 രൂപ (ഒന്നാം വർഷം സമാഹൃതം)

പ്രതിമാസം 16,000 രൂപ (രണ്ടാം വർഷത്തെ സമാഹൃത ശമ്പളം)

പ്രൊബേഷൻ പ്രഖ്യാപിക്കുമ്പോൾ: 9940–16580/- രൂപ ശമ്പള സ്കെയിലിൽ രണ്ട് വർഷം

ഒഴിവുകളുടെ എണ്ണം : ഒന്ന്

അസിസ്റ്റന്റ് (മെഷീൻ ഷോപ്പ്)

യോഗ്യത :

പത്താം ക്ലാസ് പാസാകുകയോ തത്തുല്യമായ തസ്തികയിൽ വിജയിക്കുകയോ ചെയ്യുക

ഇലക്ട്രിക്കൽ,മെക്കാനിക്കൽ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ഐടിഐ സർട്ടിഫിക്കറ്റ്

ശമ്പളം :

പ്രതിമാസം പ്രതിമാസം 13500 രൂപ (ഒന്നാം വർഷം സമാഹൃതം)

പ്രതിമാസം 14000 രൂപ (രണ്ടാം വർഷത്തെ സമാഹൃത ശമ്പളം)

പ്രൊബേഷൻ പ്രഖ്യാപിക്കുമ്പോൾ: 7265–9940 രൂപ ശമ്പള സ്കെയിലിൽ രണ്ട് വർഷം

ഒഴിവുകളുടെ എണ്ണം : രണ്ട്

ക്ലീനർ കം പ്രൊഡക്ഷൻ ഹെൽപ്പർ

യോഗ്യത :

എട്ടാം ക്ലാസ് പാസാകുകയോ തത്തുല്യ യോഗ്യത നേടുകയോ ചെയ്യുക

മൂല്യവർധിത മാംസ ഉൽപ്പന്നങ്ങളുടെ സംസ്കരണ സർട്ടിഫിക്കറ്റ്

(കൊല്ലം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും)

ശമ്പളം :

പ്രതിമാസം13500 രൂപ (ഒന്നാം വർഷം സമാഹൃതം)

പ്രതിമാസം 14000 രൂപ (രണ്ടാം വർഷത്തെ സമാഹൃത ശമ്പളം)

പ്രൊബേഷൻ പ്രഖ്യാപിക്കുമ്പോൾ: 7265–9940 രൂപ ശമ്പള സ്കെയിലിൽ രണ്ട് വർഷം

ഒഴിവുകളുടെ എണ്ണം : 18

എല്ലാ തസ്തികകളിലേക്കും ബാധകമായ പൊതുവിവരങ്ങൾ

പ്രായ പരിധി: പി‌എസ്‌സി മാനദണ്ഡങ്ങൾ പ്രകാരം

യോഗ്യത, പരിചയം സംബന്ധിച്ച തീയതി : മാർച്ച് ഒന്ന് (01.03.2026) അടിസ്ഥാനമാക്കി.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ഫോമും ലിങ്കും ഇവിടെ കാണാം.

Meat Products of India (MPI) invites online applications for 22 permanent posts. Candidates from 8th pass to B.Com graduates can apply before March 14, 5 PM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

ക്ഷേത്രോത്സവത്തിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, ഗുരുതരപരിക്ക്, രണ്ട് പേര്‍ പിടിയില്‍

പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍

ഓറൽ കാൻസർ ലക്ഷണങ്ങൾ, ഇവ നിസ്സാരമാക്കരുത്

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ രാജിവച്ചു, എ വി ഗോപിനാഥ് പദവിയിലേക്ക്

SCROLL FOR NEXT