National Ayush Mission Recruitment 2026 Walk In Interview for Therapist and Health Worker Posts. special arrangement
Career

ആയുഷ് മിഷനിൽ നിരവധി ഒഴിവുകൾ; തെറാപ്പിസ്റ്റ്,മൾട്ടി പർപ്പസ് വർക്കർ തസ്തികകൾ; പത്താം ക്ലാസ് യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

പത്താം ക്ലാസ് പാസായവർക്ക് മുതൽ അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. തെറാപ്പിസ്റ്റ്,മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ,തെറാപിസ്റ്റ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് പാസായവർക്ക് മുതൽ അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്ത് ജോലി നേടാം.

തെറാപ്പിസ്റ്റ് (പുരുഷൻ)

യോഗ്യത: കേരള ഗവ.അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം /നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കുന്നതാണ്.

ശമ്പളം : 14700/- രൂപ

ഉയർന്ന പ്രായപരിധി : 06.05.2026 ന് 40 വയസ്സ് കവിയരുത്

സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധി ഇളവുകൾ ലഭിക്കും

ഒഴിവുകളുടെ എണ്ണം : വ്യക്തമാക്കിയിട്ടില്ല

തെറാപ്പിസ്റ്റ് (സ്ത്രീ)

യോഗ്യത : കേരള ഗവ.അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം /നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കുന്നതാണ്.

ശമ്പളം : 14700/- രൂപ

ഉയർന്ന പ്രായപരിധി : 06.05.2026 ന് 40 വയസ്സ് കവിയരുത്

സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധി ഇളവുകൾ ലഭിക്കും

ഒഴിവുകളുടെ എണ്ണം : വ്യക്തമാക്കിയിട്ടില്ല

തെറാപ്പി അസിസ്റ്റന്റ് (പുരുഷൻ & സ്ത്രീ)

യോഗ്യത: എസ്.എസ്.എൽ.സി (പത്താം ക്ലാസ്) വിജയിച്ചിരിക്കണം.

കൂടാതെ സർക്കാർ സ്ഥാപനങ്ങളിലോ പ്രശസ്ത സ്വകാര്യ ആയുർവേദ കേന്ദ്രങ്ങളിലോ ആയുർവേദ പഞ്ചകർമ തെറാപ്പിയിൽ സഹായി ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ദിവസ വേതനം: 544 രൂപ ലഭിക്കും.

ഒരു മാസത്തിൽ പരമാവധി 27 പ്രവൃത്തി ദിവസങ്ങളായിരിക്കും ഉണ്ടായിരിക്കുക.

ഉയർന്ന പ്രായപരിധി : 06.05.2026 ന് 40 വയസ്സ് കവിയരുത്

സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധി ഇളവുകൾ ലഭിക്കും

ഒഴിവുകളുടെ എണ്ണം : വ്യക്തമാക്കിയിട്ടില്ല

മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ

യോഗ്യത: അംഗീകൃത നഴ്സിംഗ് സ്കൂളിൽ നിന്ന് ജി.എൻ.എം നഴ്സിംഗ്

കൂടാതെ കേരള നഴ്സിംഗ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

ശമ്പളം: 15,000 രൂപ

ഉയർന്ന പ്രായപരിധി : 06.05.2026 ന് 40 വയസ്സ് കവിയരുത്

സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധി ഇളവുകൾ ലഭിക്കും

ഒഴിവുകളുടെ എണ്ണം : വ്യക്തമാക്കിയിട്ടില്ല

തെരഞ്ഞെടുപ്പ് പ്രക്രിയ

അഭിമുഖവും,സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ 2026 മെയ് 14 ന് രാവിലെ 9.30 ന് നടക്കുന്നതാണ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം, ബയോഡാറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ ഇവയുടെയെല്ലാം അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://nam.kerala.gov.in/career

National Ayush Mission Recruitment 2026 Walk In Interview for Therapist and Health Worker Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസിക്കുള്ള പിന്തുണയില്‍ അണികളുടെ രോഷം; അഭിജിത്തിനെയും സജീന്ദ്രനെയും തെരുവില്‍ തടഞ്ഞു; വാര്‍ത്താ സമ്മേളനം ഒഴിവാക്കി പഴകുളം മധു

Kerala CM Selection Live: ഇന്നത്തെ ചര്‍ച്ച പ്രിയങ്കയുടെ നിര്‍ദേശപ്രകാരം, ആന്‍റണിയും പിന്തുണച്ചു

'ആശുപത്രി ആവശ്യത്തിനായി 35,000 രൂപ വേണം'; ഫാ. പോള്‍തേലക്കാട്ടിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ്; അന്വേഷണം

'ഡബിള്‍ ഗെയിം' കളിക്കുന്നു?, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയെ സംശയിച്ച് അമേരിക്ക

'എനിക്ക് അപ്പോഴേ തോന്നി എല്ലാം കത്തി ചാമ്പലാകുമെന്ന്'; ആശുപത്രിക്കിടക്കയിൽ സ്വയം ട്രോളി നടി ജ്യോതി കൃഷ്ണ

SCROLL FOR NEXT