ഇന്ത്യയിലെ പ്രമുഖ മാനസികാരോഗ്യ, ന്യൂറോസയൻസ് പഠന ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ് ബെംഗളൂരു) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
2026 ജൂലൈ അക്കാദമിക് സെഷൻ പ്രവേശനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എം എസ് സി, ബി എസ് എസി, എംപി എച്ച്, സർട്ടിഫിക്കറ്റ് കോഴ്‌സ്, പി എച്ച് ഡി എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മാർച്ച് 31 വരെ അപേക്ഷിക്കാം. ഒരാൾക്ക് മൂന്ന് കോഴ്സിലേക്ക് വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കോഴ്സിനും പ്രത്യേകം അപേക്ഷാ ഫീസ് ഒടുക്കണം. പ്രവേശനപരീക്ഷ ബെംഗളൂരുവിൽ മേയ് 29,30,31 തീയതികളിൽ നടക്കും.
മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദം, നഴ്‌സിങ്-സൈക്യാട്രിക് നഴ്‌സിങ്, ന്യൂറോ സയൻസ് നഴ്‌സിങ്: ബി എസ് സി നഴ്‌സിങ്/ബി എസ് സി ഓണേഴ്‌സ് നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ്
ബി എസ് സി യോഗ/ബി എൻ വൈ എസ് അല്ലെങ്കിൽ സയൻസ്/മെഡിക്കൽ/പാരാമെഡിക്കൽ ബിരുദവും യോഗ സയൻസിൽ ഒരു വർഷ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
സയൻസ്/എൻജിനിയറിങ്/ എം ബി ബി എസ് /ആയുഷ്/ബി ഡി എസ്/ഫാർമസി/ഫാർമക്കോളജി/ ഫിസിയോതെറപ്പി/ ടെക്‌നോളജി/ടെക്‌നിക്കൽ സ്ട്രീം/അലൈഡ് ഹെൽത്ത് സയൻസസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി/മെഡിക്കൽ ടെക്‌നോളജി റേഡിയോ ഡയഗണോസിസ് ആൻഡ് ഇമേജിങ്/റേഡിയോളജിക്കൽ ടെക്‌നോളജി/റേഡിയോഗ്രഫി/മെഡിക്കൽ ഇമേജിങ് ടെക്‌നോളജി (എക്‌സ് റേ), എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദം
നാല് വർഷ ബി എസ് സി ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ സൈക്കോളജിയിൽ മൂന്നുവർഷ ബി എ /.ബി എസ് സി എന്നിവയിലേതെങ്കിലും കോഴ്സിനൊപ്പം ഒരുവർഷ ബ്രിഡ്ജ് കോഴ്‌സ്/ഒരുവർഷ മാസ്റ്റേഴ്‌സ് ഇൻ സൈക്കോളജി.
സോഷ്യൽവർക്കിൽ നാല് വർഷ ഫുൾ ടൈം ഓണേഴ്‌സ് ബിരുദം
എം ബി ബി എസ്./ ബിഡിഎസ്. അല്ലെങ്കിൽ സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, എൻവയൺമെന്റൽ സയൻസസ്, ഫിസിയോതെറപ്പി, ഒക്കുപ്പേഷണൽ തെറപ്പി, ഹെൽത്ത് മാനേജ്‌മെന്റ്, സോഷ്യൽ വർക്ക്, ഇക്കണോമിക്‌സ്, സ്പീച്ച് പതോളജി ആൻഡ് ഓഡിയോളജി, സ്പീച്ച് പതോളജി, ഓഡിയോളജി, നഴ്‌സിങ് എന്നിവയിലൊന്നിൽ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കിൽ ആയുഷ് ബിരുദം.
ബി എസ് സി, എം എൽ ടി./ബി എസ് സി, ലൈഫ് സയൻസസ്, ഡി എം എൽ ടി
ഒരു വർഷത്തെ പ്രവൃത്തിപരിചയം
ഓരോ കോഴ്സിനും ഉള്ള അപേക്ഷാ ഫീസ്, പ്രായപരിധി, മറ്റ് വിശദവവിവരങ്ങൾ എന്നിവ നിംഹാൻസ് ഔദ്യോഗിക വെബ് സൈറ്റിൽ അറിയാം. നിംഹാൻസ് വെബ്സൈറ്റ് ഇവിടെ കാണാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates