തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) ഒക്യുപേഷണൽ തെറപ്പിസ്റ്റ്,ഓഡിയോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ക്ലിനിക്കൽ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ക്ലിനിക്കൽ സൂപ്പർ വൈസർ തസ്തികയ്ക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ആണ്. മറ്റ് തസ്തികകളിൽ നവംബർ ആറാണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങി (നിഷ്) ഒക്യുപേഷണൽ തെറപ്പിസ്റ്റ് തസ്തികയിലെ ഒഴിവ് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. പ്രായപരിധി ജനുവരി 2025 ന് 50 വയസ് കവിയാൻ പാടില്ല.
യോഗ്യത
ഒക്യുപേഷണൽ തെറപ്പിയിൽ മാസ്റ്റേഴ്സ് ബിരുദം
ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ രണ്ട് വർഷത്തെ പരിചയം
യുജിസി അംഗീകൃത/ ഇൻഡെക്സ് ചെയ്ത പിയർ റിവ്യൂഡ് ഇന്റർനാഷണൽ ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ
ശമ്പളം പ്രതിമാസം 20740 – 36140 രൂപ.( ഒമ്പതാം ശമ്പള കമ്മീഷൻ പ്രകാരം)
അപേക്ഷകൾ "എക്സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്, നിഷ് റോഡ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695017" എന്ന വിലാസത്തിലോ nishhr@nish.ac.in എന്ന ഇമെയിൽ വിലാസത്തിലോ 2025 നവംബർ ആറിന്, വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കണം.
"NISH71/ തസ്തികയുടെ പേര്" തപാലിൽ ആണെങ്കിൽ കവറിന് പുറത്തും ഇ മെയിലിലാണെങ്കിൽ സബ്ജക്ട ലൈനിലും രേഖപ്പെടുത്തണം.
അപേക്ഷയിൽ സാധുവായ മൊബൈൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും ആവശ്യമാണ്. നിഷിൽ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴിയോ മാത്രമായിരിക്കും.
വിശദവിവരങ്ങൾക്ക്: https://nish.ac.in/others/career/1147-nish-invites-applications-for-various-positions1
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങി (നിഷ്) ൽ ഓഡിയോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഗ്രേഡ് II ഒഴിവുകളുണ്ട്. ഇവ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയിൽ നാല് ഒഴിവുകളുണ്ട്.
ഓഡിയോളജിയിൽ പരിചയമുള്ളവർക്ക് മൂന്ന് തസ്തികകളും സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ പരിചയമുള്ളവർക്ക് ഒരു തസ്തികയിലുമാണ് ഒഴിവുള്ളത്. പ്രായപരിധി 2025 ജനുവരി ഒന്നിന് 36 കവിയാൻ പാടില്ല.
യോഗ്യത
എം.എസ്‌സി. സ്പീച്ച് & ഹിയറിങ്/ എം എഎസ് എൽ പി/ എം.എസ്‌സി. സ്പീച്ച് ലാംഗ്വേജ് പാത്തോളജി/ എം.എസ്‌സി ഓഡിയോളജി അല്ലെങ്കിൽ തത്തുല്യം
സാധുവായ ആർസിഐ രജിസ്ട്രേഷൻ
ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ നിന്ന് ഈ മേഖലയിൽ രണ്ട് വർഷത്തെ പരിചയം
യുജിസി അംഗീകൃത/ ഇൻഡെക്സ് ചെയ്ത പിയർ റിവ്യൂഡ് ഇന്റർനാഷണൽ ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ
ശമ്പളം പ്രതിമാസം 20740 - 36140 രൂപ ( ഒമ്പതാം ശമ്പള കമ്മീഷൻ പ്രകാരം)
അപേക്ഷകൾ "എക്സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്, നിഷ് റോഡ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695017" എന്ന വിലാസത്തിലോ nishhr@nish.ac.in എന്ന ഇമെയിൽ വിലാസത്തിലോ 2025 നവംബർ ആറിന്, വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കണം.
"NISH71/ തസ്തികയുടെ പേര്" തപാലിൽ ആണെങ്കിൽ കവറിന് പുറത്തും ഇ മെയിലിലാണെങ്കിൽ സബ്ജക്ട ലൈനിലും രേഖപ്പെടുത്തണം.
അപേക്ഷയിൽ സാധുവായ മൊബൈൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും ആവശ്യമാണ്. നിഷിൽ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴിയോ മാത്രമായിരിക്കും
വിശദവിവരങ്ങൾക്ക്: https://nish.ac.in/others/career/1147-nish-invites-applications-for-various-positions1
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങി (നിഷ്) ലെ ഫിസിയോതെറാപ്പി വിഭാഗത്തിലേയ്ക്ക് ക്ലിനിക്കൽ സൂപ്പർവൈസർ ഒഴിവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.
ക്ലിനിക്കൽ അസിസ്റ്റന്റ്ഷിപ്പ് പ്രോഗ്രാമിന് കീഴിൽ ക്ലിനിക്കൽ സൂപ്പർവൈസർമാരായി ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
പ്രതിമാസ സ്റ്റൈപ്പൻഡ് നൽകും. ഒരു വർഷമാണ് കാലാവധി. 2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല.
യോഗ്യത
ഫിസിയോതെറാപ്പിയിൽ ബിരുദാനന്തര ബിരുദം (എംപിടി) / ഫിസിയോതെറാപ്പിയിൽ ബിരുദം (ബിപിടി)
എംപിടി യോഗ്യതയുള്ളവർക്ക് പ്രതിമാസം 32,550 രൂപയും ബിപിടി യോഗ്യതയുള്ളവർക്ക് പ്രതിമാസം 28,000 രൂപയും പ്രതിഫലമായി ലഭിക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഇമെയിൽ ഐഡി, മൊബൈൽ ഫോൺ നമ്പർ എന്നിവ സഹിതം nishhr@nish.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷയിൽ തസ്തികയുടെ പേര് അല്ലെങ്കിൽ "843NISH/ പൊസിഷൻ - ക്ലിനിക്കൽ സൂപ്പർവൈസർ - PT" എന്ന് സബ്ജക്റ്റ് ലൈനിൽ രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ ഒക്ടോബർ 15 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിച്ചിരിക്കണം.
സാധുവായ മൊബൈൽ ഫോൺ നമ്പറും സാധുവായ ഇമെയിൽ ഐഡിയും ആവശ്യമാണ്. നിഷിൽ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി മാത്രമായിരിക്കും.
വിശദവിവരങ്ങൾക്ക് : https://nish.ac.in/others/career/1150-nish-seeks-applications-for-clinical-supervisors-in-physiotherapy?switch_to_desktop_ui=1/%27//rk=0
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates